Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോഫി ബോർഡ്^സഹകരണവേദി...

കോഫി ബോർഡ്^സഹകരണവേദി ഭരണസമിതി ചുമതലയേറ്റു

text_fields
bookmark_border
കോഫി ബോർഡ്-സഹകരണവേദി ഭരണസമിതി ചുമതലയേറ്റു തൃശൂർ: തെക്കൻ കേരളത്തിലെ ഇന്ത്യൻ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘത്തിൽ സഹകരണവേദിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു. രാവിലെ ശക്തൻ നഗറിലെ ബോർഡ് ആസ്ഥാനത്ത് എ.കെ.ജിയുടെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിച്ചും പുഷ്പാർച്ചന നടത്തിയുമാണ് പുതിയ ഭരണസമിതി റിട്ടേണിങ് ഓഫിസറായിരുന്ന സി.ആർ. സോജ​െൻറ സാന്നിധ്യത്തിൽ ചുമതലയേറ്റത്. ചൊവ്വാഴ്ച ചേർന്ന യോഗം പ്രസിഡൻറായി പി.ആർ. കൃഷ്ണപ്രസാദ്, സെക്രട്ടറിയായി സി.ഡി. സുരേഷ്, അസി.സെക്രട്ടറിയായി ലിനു ദാമോദരൻ എന്നിവരടങ്ങുന്ന സമിതിയെ തിരഞ്ഞെടുത്തിരുന്നു. ഭരണസമിതിയിലെ ഏക വനിത അംഗം കെ.എൻ. ലളിത സി.ഐ.ടി.യു പ്രതിനിധിയാണ്. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളിലെ 56 കോഫി ഹൗസ് ശാഖകളാണ് തൃശൂർ ബോർഡി​െൻറ നിയന്ത്രണത്തിലുള്ളത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് ആരോപണങ്ങളെ തുടർന്ന് സഹകരണവേദിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. ഇതുസംബന്ധിച്ച തർക്കം നിയമയുദ്ധത്തിന് വഴിവെച്ചു. ഒടുവിൽ െതരഞ്ഞെടുപ്പ് നടത്താൻ ഹൈകോടതി നിർദേശിക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്റർ ഭരണം നടന്ന കഴിഞ്ഞ ഏഴുമാസം മാത്രം സംഘത്തിന് വൻ വരുമാന നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇക്കാലത്തെ നടപടികളും ഉത്തരവുകളും പരിശോധിക്കും പുതിയ ഭരണസമിതി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story