Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ...

സ്കൂൾ കലോത്സവം^തേക്കിൻകാട്ടിൽ രണ്ട് വേദികൾ

text_fields
bookmark_border
സ്കൂൾ കലോത്സവം-തേക്കിൻകാട്ടിൽ രണ്ട് വേദികൾ തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഒരുക്കം തുടങ്ങി. തേക്കിൻകാട്ടിൽ പ്രധാനവേദിക്കൊപ്പം മറ്റൊരു വേദി കൂടി സജ്ജമാക്കും. പരാതികൾക്കും അടിയന്തര ഇടപെടലിനുമായി ടോൾഫ്രീ നമ്പറോട് കൂടിയ പൊലീസ് കൺട്രോൾ റൂമും സജ്ജമാക്കും. പൂരത്തിന് ഒരുക്കുന്ന വിപുലമായ സുരക്ഷ സൗകര്യങ്ങളാണ് ഏഷ്യയിലെ ഏറ്റവും വലിയ മാമാങ്കമെന്ന വിശേഷണമുള്ള സംസ്ഥാന സ്കൂൾ കലോത്സവത്തിനും തൃശൂർ പൊലീസ് കരുതുന്നത്. സുരക്ഷ സൗകര്യങ്ങൾ വിലയിരുത്തി. പൂരത്തിന് സജ്ജമാക്കാറുള്ളത് പോലെ തേക്കിൻകാട് മൈതാനി‍യിൽ തന്നെയാണ് കലോത്സവത്തിനുമുള്ള കൺട്രോൾ റൂമും ഒരുക്കുന്നത്. തേക്കിൻകാട് മൈതാനിയിലെ രണ്ട് വേദികൾക്കൊപ്പം മറ്റ് 20 വേദികളും സി.സി.ടി.വി കാമറകളുടെ നിരീക്ഷണമുണ്ടാവും. സി.എം.എസ് സ്കൂളിന് സമീപത്താണ് ഉദ്ഘാടനവും സമാപന പരിപാടികളുമടക്കം നടക്കുന്ന പ്രധാന വേദി. പൂരം പ്രദർശന നഗരിയായ പാറമേക്കാവ് ക്ഷേത്രത്തിന് സമീപത്താണ് മറ്റൊരു വേദി. സംഗീത നാടക അക്കാദമിയുടെ രാജ്യാന്തര നാടകോത്സവമായ ഇറ്റ്ഫോക് നടക്കുന്നതിനാൽ റീജനൽ തിയറ്റർ കലോത്സവത്തിന് അനുവദിച്ചില്ല. 400 സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളുടെ സേവനം കുട്ടികൾക്ക് ലഭിക്കും. അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി ഗോപാലകൃഷ്ണൻ, ജില്ല വിദ്യാഭ്യാസ ഡയറക്ടർ കെ. സുമതി, അധ്യാപക സംഘടനാ പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, സംഘാടക സമിതി പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story