Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅംഗൻവാടികളുടെ സ്ഥിതി...

അംഗൻവാടികളുടെ സ്ഥിതി വിവരങ്ങൾ നൽകാൻ മടി

text_fields
bookmark_border
തൃശൂർ: അംഗൻവാടികളുടെ സ്ഥിതി വിവരങ്ങൾ നൽകുന്നതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച. സാമൂഹ്യനീതി ഡയറക്ടറേറ്റ് പലതവണ നിർദേശിച്ചിട്ടും രണ്ട് ജില്ലകൾ മാത്രമാണ് പ്രതികരിച്ചത്. സ്ഥിതി വിവരം നൽകുന്നത് വൈകിച്ച ജില്ലകളിലെ പ്രോഗ്രാം ഓഫിസർമാരോടും ശിശുവികസന പദ്ധതി ഓഫിസർമാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം അംഗൻവാടികളുടെ സ്ഥിതി വിവരങ്ങൾ അപ്് ലോഡ് ചെയ്യാനുള്ള സോഫ്റ്റ് വെയർ രൂപകൽപന വൈകുകയാണ്. 'ഇ ക്ഷേമ' വഴി ഓരോ ജില്ലയിലെയും വിവരങ്ങൾ നൽകണമെന്ന നിർദേശമാണ് പാളിയത്. പൂർണമായും ഡാറ്റ എൻട്രി നടത്തി റിപ്പോർട്ട് നൽകണമെന്ന് സാമൂഹ്യനീതി ഡയറക്ടറേറ്റ് പല തവണ നിർദേശിച്ചെങ്കിലും തൃശൂർ, ഇടുക്കി ജില്ലകൾ മാത്രമാണ് പദ്ധതി സംബന്ധിച്ച പുരോഗതി ഇതുവരെ അയച്ചത്. ഒക്ടോബർ 13 നകം വിവര ശേഖരണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂർത്തിയാക്കാൻ സർക്കുലർ ഇറക്കിയിരുന്നു. അംഗൻവാടികളെ സംബന്ധിച്ച വിവിധ വിഷയങ്ങൾ കൃത്യമായി അപേഡേറ്റ് ചെയ്യാതിരിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് കാട്ടി സാമൂഹ്യനീതി ഡയറക്ടർ സർക്കുലർ ഇറക്കി. കാലതാമസത്തിനുള്ള വിശദീകരണേത്താെടാപ്പം അംഗൻവാടി പ്രോജക്ടുകളെ സംബന്ധിച്ച വിശദാംശങ്ങളും ഉടൻ ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. അംഗൻവാടി ജീവനക്കാരുടെ നിലവിലെ എൽ.ഐ.സി പോളിസി പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന എന്നീ സ്കീമുകളിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും ഇതുവരെ പാലിച്ചിട്ടില്ല. വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ആധാർ നമ്പർ, ജനനത്തീയതി എന്നിവ അയക്കാനായി സർക്കുലറും കത്തുകളും ശിശുവികസന പദ്ധതി ഓഫിസർമാർക്ക് നൽകിയിരുന്നു. ഇൗ വർഷത്തെ ആനുകൂല്യം ലഭിക്കാൻ സമയക്രമം കൃത്യമായി പാലിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് 36 പ്രോജക്ടുകളിലാണ് ഇത്തരത്തിൽ അംഗൻവാടി ജീവനക്കാരുടെ വിവരങ്ങൾ നൽകാതിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story