Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right42 ആനകൾ കെട്ടുതറിയിൽ...

42 ആനകൾ കെട്ടുതറിയിൽ പീഡിപ്പിക്കപ്പെടുന്നു

text_fields
bookmark_border
തൃശൂർ: ഉത്സവ സീസണിലേക്ക് കടക്കേ 42 ആനകൾ കെട്ടുതറിയിൽ ക്രൂരമർദനമേൽക്കുന്നു. സംസ്ഥാനത്തി​െൻറ വിവിധ മേഖലകളിൽ നിന്നുള്ള ആനകളെ തൃശൂരിലെ വിവിധ ആളൊഴിഞ്ഞ പറമ്പുകളിലെത്തിച്ചാണ് അനുസരണ പഠിപ്പിക്കുകയെന്ന മർദനം നടക്കുന്നത്. കഴിഞ്ഞ ദിവസം പുതുക്കാട് കണ്ണേമ്പ്രത്ത് ആളൊഴിഞ്ഞ പറമ്പിൽ ആനയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ആളൊഴിഞ്ഞ പറമ്പുകളിൽ ആനകൾ പീഡിപ്പിക്കപ്പെടുന്ന വിവരവും വനംവകുപ്പിന് കൈമാറിയത്. പീഡിപ്പിക്കപ്പെടുന്ന ആനകൾ, പീഡിപ്പിക്കപ്പെടുന്ന വീഡിയോ, നിശ്ചല ദൃശ്യങ്ങൾ, സ്ഥലം എന്നിവയുൾപ്പെടെയാണ് വനംവകുപ്പിന് കൈമാറിയത്. പുതുക്കാടിന് സമീപം നെടുമ്പാൾ, ദിവസങ്ങൾക്ക് മുമ്പ് വളഞ്ഞമ്പലം ഗണപതിയെ തീറ്റ നൽകാതെയും ക്രൂരമായി മർദിച്ചും പീഡിപ്പിക്കുന്നത് കണ്ടെത്തിയ മാള കൊമ്പിടിക്ക് സമീപം സാമ്പാളൂർ, പീച്ചി, ചേലക്കര, തൃശൂർ നഗരത്തിനോട് ചേർന്ന് എന്നിവിടങ്ങളിലെല്ലാം ആനകളെ കൊല്ലാക്കൊല ചെയ്യുന്നതി​െൻറ ദൃശ്യങ്ങളാണ് വനംവകുപ്പിന് കൈമാറിയിരിക്കുന്നത്. ആനപ്രേമി സംഘവും ഹെറിട്ടേജ് അനിമൽ ടാസ്ക്ഫോഴ്സുമാണ് ആനകൾ പീഡിപ്പിക്കപ്പെടുന്നതി​െൻറ വിശദാംശങ്ങൾ ശേഖരിച്ച് വനംവകുപ്പിന് കൈമാറിയത്. ആന കരാറുകാരാണ് ആനകളെ പീഡിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നത്. പുതുക്കാട് കണ്ണേമ്പ്രത്ത് മുഴൂർ കണ്ണൻ എന്ന ആന സനൂപി​െൻറ ഉടമസ്ഥതയിലായിരുന്നു. ഇയാളാകട്ടെ പ്രമുഖ ചെണ്ടപ്രമാണിയുടെ വാദ്യനിരയിലെ മുൻ നിരക്കാരനാണ്. ഉത്സവ സീസണാകുമ്പോൾ ആനകളെ കരാറെടുത്ത് വിട്ടു കൊടുക്കുന്ന സംഘത്തിലും ഇയാളുണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം. ആനയുടമ സംഘടനയിലെ നേതാക്കൾക്കും ആന പീഡനത്തെ കുറിച്ച് അറിവുണ്ടെന്നാണ് വിലയിരുത്തൽ. അനുസരണക്കേടുള്ള കൊമ്പന്മാരെ മതിയായ തീറ്റ നൽകാതെയും കൈയും കാലും വലിച്ചു കെട്ടി, ഇരുമ്പ് വടിയും കുന്തമുനയും ഇടിക്കട്ടയുമുപയോഗിച്ച് മർദനത്തിന് വിധേയമാക്കുന്നതോടെ ആന പാപ്പാൻമാരുടെ നിർദേശങ്ങൾക്ക് വഴങ്ങുമേത്ര. ഇപ്പോൾ പീഡനമേറ്റ് കൊണ്ടിരിക്കുന്ന ആനകളെല്ലാം രണ്ടാംനിരയിലും പിൻനിരയിലുമുള്ള കൊമ്പന്മാരാണ്. കോലമേന്തുന്ന മുൻ നിരക്കാരും ഉയരമുള്ളതുമായ ആനകളുടെ ഇടം-വലം പറ്റുകളിൽ നിർത്താൻ പ്രാധാന്യം കുറഞ്ഞ ആനകളെ സജ്ജമാക്കുകയാണ് ഈ ഇടിച്ചൊതുക്കലിന് പിന്നിലേത്ര. മധ്യകേരളത്തിലെ ഉത്സവങ്ങൾക്കുള്ള മുന്നൊരുക്കങ്ങളാണ് ഈ കൊടിയ പീഡനമെന്ന് പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story