Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

'രാഷ്​​്ട്രീയത്തിനപ്പുറം' ^പത്മജയുടെ പോസ്​റ്റ്​ വൈറൽ

text_fields
bookmark_border
'രാഷ്്ട്രീയത്തിനപ്പുറം' -പത്മജയുടെ പോസ്റ്റ് വൈറൽ വൈറലായി പത്മജയുടെ എഫ്.ബി പോസ്റ്റ് കൈകോർത്ത് സൗഹൃദം പങ്കിട്ട് കരുണാകരനും നായനാരും രാഷ്ട്രീയമില്ല, ഞങ്ങളുമായി നായനാരുടെ കുടുംബത്തിന് നല്ല ബന്ധം -പത്മജ തൃശൂർ: എക്കാലത്തെയും രാഷ്ട്രീയത്തിലെ ലീഡർ, ചിരിയിൽ കാര്യം ചേർത്ത് കണിശക്കാരനായ ഭരണാധികാരി നായനാർ... നിലപാടുകളിൽ ധ്രുവങ്ങളിലായിരുന്നപ്പോഴും രാഷ്ട്രീയവും സൗഹൃദവും ഉൗടും പാവുമിട്ട ഇരുവർക്കിടയിലുമുള്ള ആത്മബന്ധം വേറിട്ട ഒന്നായിരുന്നു. അത് അവർ മറച്ചുവെച്ചിരുന്നുമില്ല. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തിപരമായി മാറുന്ന ഇക്കാലത്ത് അനന്യസാധാരണമായ ആ ബന്ധം ഒാർമയിലെത്തിക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലായി. ഇ.കെ. നായനാര്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ദേശാഭിമാനിയുടെ പ്രചാരണാർഥം കരുണാകര​െൻറ കൊച്ചിയിലെ വീട്ടില്‍ എത്തിയപ്പോഴത്തെ ദൃശ്യങ്ങളാണ് പുതിയ തലമുറക്ക് ഒാർമപ്പെടുത്തലായി ഫേസ്ബുക്കിൽ പരക്കുന്നത്. കരുണാകര​െൻറ മകൾ പത്മജ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകൾക്കുള്ളിൽ കണ്ടത് ലക്ഷത്തിലധികം പേർ, ഷെയർ ചെയ്തത് ആയിരക്കണക്കിന് ആളുകൾ. മാധ്യമവിമര്‍ശത്തെ എന്നും അനുകൂലമാനസികാവസ്ഥയിൽ ആയി കണ്ടിരുന്ന രണ്ട് നേതാക്കള്‍ എന്ന ആമുഖത്തോടെയാണ് പത്മജയുടെ പോസ്റ്റ്. സമീപകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് സ്വീകരിച്ച നിഷേധാത്മക സമീപനങ്ങൾക്കെതിരേയുള്ള പ്രതിഷേധം എന്ന വിധത്തിലുള്ള കമൻറുകൾ ഇതിന് ലഭിച്ചിട്ടുണ്ട്. അച്ഛനും നായനാര്‍ സാറും തമ്മില്‍ എന്നും ഉറ്റ ചങ്ങാതിമാരായിരുന്നുവെന്ന് ഒാർമിപ്പിക്കുക മാത്രമാണ് ഇപ്പോൾ യാദൃച്ഛികമായി ൈകയിൽ കിട്ടിയ ഇൗ വീഡിയോ പോസ്റ്റ് ചെയ്യുക വഴി ഉദ്ദേശിച്ചിട്ടുള്ളൂ എന്ന് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പത്മജ 'മാധ്യമ'േത്താട് പറഞ്ഞു. രാഷ്ട്രീയത്തില്‍ മാത്രമായിരുന്നു ഇരുവരും രണ്ട് ചേരികളിൽ നിന്നത്. അവരുടെ സ്വകാര്യ ജീവിതെത്ത അത് ബാധിച്ചിരുന്നില്ല. 'ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ കാണാനെത്തിയ നായനാർ സാറിനെ ഇപ്പോഴും ഓർമയുണ്ട്. അവരുടെ കുടുംബവുമായി ആ ബന്ധം മക്കളായ ഞങ്ങളും പിന്തുടരുന്നുണ്ട്. അച്ഛനും നായനാര്‍ സാറും ഒരുമിച്ച് ഉള്ള ചിത്രങ്ങളും വീഡിയോകളും ഞാന്‍ പോസ്റ്റ് ചെയ്യാറുണ്ട്. അത് പോലെ കണ്ടപ്പോള്‍ പോസ്റ്റ് ചെയ്തു എന്നേ ഉള്ളൂ. അതിന് രാഷ്ട്രീയമൊന്നും ഇല്ല.' -പത്മജ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story