Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുന്നോക്കക്കാർക്ക് ...

മുന്നോക്കക്കാർക്ക് വേണ്ടത് സംവരണമല്ല ^പുലയോദ്ധാരണ സഭ

text_fields
bookmark_border
മുന്നോക്കക്കാർക്ക് വേണ്ടത് സംവരണമല്ല -പുലയോദ്ധാരണ സഭ തൃശൂർ: സംഘ്പരിവാർ സർക്കാറുകൾ പോലും ചെയ്യാൻ മടിക്കുന്ന നിയമ ഭേദഗതികളിലൂടെ സാമ്പത്തിക സവരണം കൊണ്ടു വന്ന സി.പി.എം, പട്ടിക വിഭാഗങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ച് അഖില കേരള പുലയോദ്ധാരണ സഭ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മുന്നോക്കക്കാരിൽ സമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തികം മാത്രം ലഭിച്ചാൽ സമത്വത്തിലേക്ക് വരാൻ കഴിയുമെന്ന് സഭ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പി.പി. സർവൻ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി യു.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. ഐ.കെ. ചന്ദ്രൻ, എ.എ. ബിനേഷ് കുമാർ, ബാബുരാജ്, ഷിബു കൊറ്റനെല്ലൂർ എന്നിവർ സംസാരിച്ചു. ജനസംഖ്യ ആനുപാതികമായി പട്ടികജാതി/പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം കൈവരുന്നത് വരെ സംവരണം തുടരണമെന്നും സഭ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story