Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcc kklm1

tcc kklm1

text_fields
bookmark_border
സി.പി.എം കുന്നംകുളം ഏരിയ സമ്മേളനം 25 മുതൽ കുന്നംകുളം: സി.പി.എം ഏരിയ സമ്മേളനം 25, 26, 27, 28 തീയതികളില്‍ നടക്കും. 26ന് പ്രതിനിധി സമ്മേളനം മുനിസിപ്പല്‍ ടൗണ്‍ ഹാളിൽ സി.പി.എം സംസ്ഥാന സെക്രട്ടറിേയറ്റംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി എ.സി. മൊയ്തീന്‍, പി.കെ. ബിജു എം.പി, ജില്ല സെക്രട്ടറിേയറ്റംഗങ്ങളായ കെ.വി. അബ്ദുൽ കാദര്‍, മുരളി പെരുനെല്ലി എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് സാംസ്കാരിക സമ്മേളനം പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്യും. ഏഴ് മണിക്ക് ഞമനേങ്ങാട് തീയറ്റര്‍ വില്ലേജി​െൻറ പാട്ടബാക്കി നാടകം അരങ്ങേറും. 28നു വൈകീട്ട് നാലിന് ചുവപ്പുസേന മാര്‍ച്ച്. അഞ്ചിന് പൊതുസമ്മേളനം എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. പതാക--കൊടിമര--ദീപ ജാഥകള്‍ 25ന് വൈകീട്ട് സമ്മേളന നഗരിയില്‍ സംഗമിക്കും. ചാലിശ്ശേരി പള്ളി പെരുന്നാൾ ഇന്ന് മുതൽ പെരുമ്പിലാവ്: ചാലിശ്ശേരി സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രതിഷ്ഠ പെരുന്നാൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ ആഘോഷിക്കും. വ്യാഴാഴ്ച 6.15ന് സന്ധ്യാനമസ്കാരം, പ്രദക്ഷിണം, രാത്രി പത്തിന് ഗജവീരന്മാരുടെയും വാദ്യമേളത്തി​െൻറയും അകമ്പടിയോടെ ദേശ പെരുന്നാൾ ആഘോഷങ്ങൾ ആരംഭിച്ച് വെള്ളിയാഴ്ച പുലർെച്ച അഞ്ചിന് പള്ളിയിൽ തിരിച്ചെത്തും. വെള്ളിയാഴ്ച 7.30ന് പ്രാർഥന, 8-.30ന് വിശുദ്ധ കുർബാന, 12.30ന് പകൽ പെരുന്നാൾ, വൈകീട്ട് സമാപനം.
Show Full Article
TAGS:LOCAL NEWS 
Next Story