Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂര്‍ നഗരസഭയിൽ...

ഗുരുവായൂര്‍ നഗരസഭയിൽ 'മാധ്യമം വായന' പദ്ധതി

text_fields
bookmark_border
ഗുരുവായൂര്‍: നഗരസഭയിലെ എല്ലാ വായനശാലകളിലും ദേവസ്വം വായനശാലയിലും മാധ്യമം വാരിക ലഭ്യമാക്കുന്ന 'മാധ്യമം വായന' പദ്ധതിക്ക് തുടക്കമായി. നഗരസഭ ഓഫിസിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി വാരിക ഏറ്റുവാങ്ങി. സർക്കുലേഷൻ മാനേജർ പി. അബ്ദുൽ റഷീദ് വാരിക കൈമാറി. നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ്, മുൻ നഗരസഭാധ്യക്ഷൻ ടി.ടി. ശിവദാസൻ, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ.വി. അബ്ദുൽ മജീദ്, ബി.ഡി.ഒ ടി.ടി. നാസർ, എസ്.എം.ഇ ആർ. ഫസൽറഹ്മാൻ എന്നിവർ പങ്കെടുത്തു. പടം: ഗുരുവായൂരിലെ മാധ്യമം വായന പദ്ധതിക്ക് തുടക്കം കുറിച്ച് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരിക്ക് സർക്കുലേഷൻ മാനേജർ പി. അബ്ദുൽ റഷീദ് വാരിക കൈമാറുന്നു ....... വിനോദ നികുതി നഷ്ടം നികത്തണം- കെ.എം.സി.എസ്.എ ഗുരുവായൂര്‍: ജി.എസ്.ടി നടപ്പാക്കിയതുവഴി തദ്ദേശ സ്ഥാപനങ്ങൾക്ക് ഉണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ച് ശമ്പളവും പെൻഷനും നൽകണമെന്ന് ആവശ്യപ്പെട്ടു. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.ജി. അനിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി ഉലഹന്നാൻ, ആേൻറാ തോമസ്, കെ.കെ. കാർത്യായനി, ഷാജി ആലിക്കൽ, ഷൈലജ ദേവൻ, ആർ. രവികുമാർ, ഒ.കെ.ആർ. മണികണ്ഠൻ എന്നിവർ സംസാരിച്ചു. (പടം: കെ.എം.സി.എസ്.എ ജില്ല സമ്മേളനം മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു) .... പഞ്ചമി വിളക്ക് നാളെ ഗുരുവായൂർ: ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായ പഞ്ചമി വിളക്കാഘോഷം വെള്ളിയാഴ്ച നടക്കും. കാപ്രാട്ട് കുടുംബം വകയാണ് പഞ്ചമി വിളക്കാഘോഷം. ഏകാദശിയുടെ പാരമ്പര്യ വിളക്കുകൾക്ക് തുടക്കം കുറിച്ച് ബുധനാഴ്ച പരുവക്കാട്ട് കുടുംബം വക വിളക്കാഘോഷം നടന്നു. കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയായി. ഗുരുവായൂർ ഗോപ​െൻറ തായമ്പക അരങ്ങേറി. വിളക്കെഴുന്നള്ളിപ്പിന് വിശേഷാൽ ഇടയ്ക്ക വാദ്യം അകമ്പടിയായി. വ്യാഴാഴ്ച പി.ടി. മോഹനകൃഷ്ണ​െൻറ വിളക്കാഘോഷം നടക്കും. ശനിയാഴ്ച മാണിക്കത്ത് കുടംബം വക ഷഷ്ഠി വിളക്കാഘോഷമാണ്. ഈ മാസം 30ന് ഏകാദശി നാളിൽ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷത്തോടെയാണ് ഒരു മാസം നീണ്ട വിളക്കുകൾ സമാപിക്കുക. ..... ലഡുവും കയ്പ്പക്കയും പിന്നെ ആപ്പിളും കയ്പ്പും മധുരവുമായി രണ്ടാം വാർഷിക കൗൺസിൽ യോഗം ഗുരുവായൂര്‍: രണ്ടു വർഷം തികയുന്നതി​െൻറ മധുരവുമായി എൽ.ഡി.എഫും കയ്പ്പേറിയ അനുഭവങ്ങൾ അനുസ്മരിച്ച് യു.ഡി.എഫും കൗൺസിലിൽ കൊമ്പു കോർത്തു. അതോടെ 20 അജണ്ടകൾ ചർച്ച ചെയ്യേണ്ട കൗൺസിൽ യോഗം അര മണിക്കൂറിനകം അവസാനിച്ചു. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും അമ്പരിപ്പിച്ച് സ്വതന്ത്രയായി ജയിച്ച് കൗൺസിലറാവുകയും നഗരസഭയുടെ അധ്യക്ഷ പദവിയിലേക്കെത്തുകയും ചെയ്ത ശാന്തകുമാരിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ആപ്പിൾ രണ്ടാം വാർഷികത്തി​െൻറ ഭാഗമായി കൗൺസിലിൽ വിതരണം ചെയ്തത് കൗതുകമായി. ഇതിന് പുറമെ ലഡു വിതരണവും ഉണ്ടായി. രണ്ട് വർഷത്തെ ഭരണം കയ്പ്പേറിയതായിരുന്നു എന്നതി​െൻറ പ്രതീകമായി കയ്പ്പക്ക വറുത്ത് വിതരണം ചെയ്താണ് യു.ഡി.എഫ് തിരിച്ചടിച്ചത്. തങ്ങളുടെ പക്ഷത്തുണ്ടായിരുന്ന ശാന്തകുമാരിയോടുള്ള പിണക്കം വിടാത്ത കോൺഗ്രസ് അംഗങ്ങളിൽ ഒരാളൊഴികെ മറ്റാരും ആപ്പിൾ കഴിച്ചില്ല. കയ്പ്പക്ക എൽ.ഡി.എഫുകാരും തൊട്ടില്ല. കയ്പ്പേറിയ രണ്ട് വർഷങ്ങൾ എന്ന പോസ്റ്ററുകളുമായാണ് യു.ഡി.എഫ് അംഗങ്ങൾ എത്തിയത്. ജനകീയാസൂത്രണം സംബന്ധിച്ച ആദ്യ അജണ്ടയിൽ തന്നെ തർക്കം തുടങ്ങി. യു.ഡി.എഫ് പാർലമ​െൻററി പാർട്ടി നേതാവ് ആേൻറാ തോമസ് ചർച്ചക്കിടെ രണ്ട് വർഷത്തെ ഭരണത്തെ നിശിതമായി വിമർശിച്ചു. അജണ്ടയിൽ ഒതുങ്ങി നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആേൻറാ സംസാരം തുടർന്നു. ഇതിനിടെ അധ്യക്ഷ രണ്ടാമത്തെ അജണ്ട എടുത്തു. എന്നാൽ ആദ്യ അജണ്ടയിൽ തനിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ബഷീർ പൂക്കോട് നടുത്തളത്തിലെത്തി. എന്നാൽ അധ്യക്ഷ അജണ്ട വായന തുടർന്നു. ഇതോടെ യു.ഡി.എഫ് അംഗങ്ങൾ അധ്യക്ഷ വേദിക്ക് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. ഇതോടെ എൽ.ഡി.എഫ് കൗൺസിലർമാർ അധ്യക്ഷക്ക് ചുറ്റും നിരന്നു. ബഹളം വകവെക്കാതെ അജണ്ട മുഴുവൻ അധ്യക്ഷ വായിച്ചു തീർത്തു. ഉപാധ്യക്ഷൻ കെ.പി. വിനോദ്, സുരേഷ് വാര്യർ, ടി.ടി. ശിവദാസൻ, ആേൻറാ തോമസ്, കെ.വി. വിവിധ്, റഷീദ് കുന്നിക്കൽ, എ.ടി. ഹംസ, ടി.എസ്. ഷെനിൽ, ജോയ് ചെറിയാൻ, പി.എസ്. രാജൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. (പടം: അധ്യക്ഷ വേദിക്ക് മുന്നിൽ നടക്കുന്ന ബഹളങ്ങൾക്കിടയിൽ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അജണ്ട വായിക്കുന്നു) .... ജില്ലാതല ചിത്രരചന മത്സരം 25ന് ഗുരുവായൂര്‍: മെട്രോ ലിങ്ക്സ് ക്ലബി​െൻറ നേതൃത്വത്തിലുള്ള ജില്ലാതല ചിത്രരചന മത്സരം ശനിയാഴ്ച എല്‍.എഫ് കോളജില്‍ നടക്കും. എല്‍.കെ.ജി മുതൽ കോളജ് തലം വരെ ആറ് വിഭാഗങ്ങളിലായാണ് മത്സരം. രാവിലെ ഒമ്പത് മുതലാണ് രജിസ്ട്രേഷൻ. വിഖ്യാത ചിത്രകാരന്മാരുടെ ചിത്രങ്ങളുമായി ലളിതകലാ അക്കാദമി ഒരുക്കുന്ന സഞ്ചരിക്കുന്ന ചിത്രശാലയുടെ പ്രദർശനം മത്സരവേദിക്ക് സമീപം ഉണ്ടാവും. സമ്മാനങ്ങൾക്ക് പുറമെ മത്സരത്തിൽ മികവ് പുലർത്തുന്ന 40 കുട്ടികൾക്ക് കേരള ലളിത കലാ അക്കാദമി സംഘടിപ്പിക്കുന്ന ദ്വിദിന ചിത്രകലാ ക്യാമ്പില്‍ പങ്കെടുക്കാമെന്ന് ക്ലബ് പ്രസിഡൻറ് കെ.കെ. സേതുമാധവന്‍, സെക്രട്ടറി ബാബു വര്‍ഗീസ് എന്നിവർ അറിയിച്ചു. ഫോൺ: 94460 21365, 94473 46521.
Show Full Article
TAGS:LOCAL NEWS 
Next Story