Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫോട്ടോഗ്രാഫി മേഖലയിലെ...

ഫോട്ടോഗ്രാഫി മേഖലയിലെ നികുതിഭാരം കുറക്കണം ^എ.കെ.പി.എ

text_fields
bookmark_border
ഫോട്ടോഗ്രാഫി മേഖലയിലെ നികുതിഭാരം കുറക്കണം -എ.കെ.പി.എ ചേർപ്പ്: ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി മേഖലയിലെ നികുതിഭാരം ലഘൂകരിക്കണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജി.എസ്.ടി നടപ്പിലാക്കിയതിലൂടെ ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി ഉപകരണങ്ങൾക്ക് വില കയറിയത് തൊഴിൽമേഖലയെ ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.സി. ജോൺസൺ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജിനേഷ് ഗോപി, ട്രഷറർ കെ.കെ. മധുസൂദനൻ എന്നിവർ റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ജോയ് ഗ്രെയ്സ്, ഫോട്ടോട്രാക്സ് ചീഫ് എഡിറ്റർ വിജയൻ മാറഞ്ചേരി, സംസ്ഥാന സെക്രട്ടറി കെ.എ. അജീഷ്, പി.ആർ.ഒ സജീർ ചെങ്ങമനാട്, സുബിൻ ചെറുതുരുത്തി, പി.ജെ. ബെർലിൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എ.സി. ജോൺസൺ (പ്രസിഡൻറ്), അനിൽ തുമ്പയിൽ, രാജേഷ് ഫ്രെയിംസ് (വൈസ് പ്രസിഡൻറുമാർ), ജിനേഷ് ഗോപി (സെക്രട്ടറി), സന്തോഷ് പൊന്നേത്ത്, എ.സി. അജേഷ് (സെക്രട്ടറി), സുബിൻ ചെറുതുരുത്തി (ട്രഷറർ), വി.എൻ. വിനയകുമാർ (പി.ആർ.ഒ). കെ.എ. അജീഷ്, കെ.കെ. മധുസൂദനൻ, പി.വി. ശിവാനന്ദൻ, സജീവ് വസദിനി, ജനീഷ് പാമ്പൂർ (സംസ്ഥാന കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story