Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​കൂൾ വികസനത്തിനായി...

സ്​കൂൾ വികസനത്തിനായി ജനകീയ കൂട്ടായ്മ

text_fields
bookmark_border
നടവരമ്പ്: മികവി​െൻറ സ്കൂളായി തിരഞ്ഞെടുത്ത നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളി​െൻറ ഭാവിപരിപാടികളെപ്പറ്റി ആലോചിക്കാൻ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ജില്ല പഞ്ചായത്ത് അംഗം ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ധനസമാഹരണത്തി​െൻറ ആദ്യ തുക സ്കൂളിലെ പൂർവവിദ്യാർഥിയായ ബാലൻ അമ്പാടത്ത് 1,11,111 രൂപയുടെ ചെക്ക് സ്കൂളിന് കൈമാറി. പൂർവാധ്യാപിക സതീരത്നം രണ്ടു ലക്ഷം രൂപയും സ്കൂളിന് കൈമാറി. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തിലകൻ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.സി. ഉണ്ണികൃഷ്ണൻ, വത്സല ബാബു, വാർഡ് അംഗം ഡെയ്സി ജോസ്, പി.ടി.എ പ്രസിഡൻറ് എം.കെ. മോഹനൻ, ഉല്ലാസ് കളക്കാട്ട്, അരവിന്ദാക്ഷൻ, അനിൽ, ജോണി തെക്കിനിയത്ത്, സാബു മഷിത്തണ്ട്, പ്രിൻസിപ്പൽ എം. നാസറുദ്ദീൻ, എച്ച്.എം റോസി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മനു, സി.ബി. ഷക്കീല എന്നിവർ സംസാരിച്ചു. അംഗൻവാടിക്ക് അവഗണന; നാട്ടുകാര്‍ പരാതി നല്‍കി കരൂപ്പടന്ന: പുതിയ റോഡില്‍ പ്രവര്‍ത്തിക്കുന്ന സവിതം അംഗൻവാടിയിലെ ശുചിമുറിയിലേക്ക് നേരിട്ട് പ്രവേശന മാർഗം ഇല്ലാത്തത് കുട്ടികള്‍ക്ക് ദുരിതമാകുന്നു. ശുചിമുറിയില്‍ പോകാന്‍ അംഗൻവാടിയെ വലംവെക്കേണ്ട അവസ്ഥയാണുള്ളത്. നേരിട്ടുള്ള പ്രവേശന മാർഗം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്ക് പരാതി നല്‍കി. പരാതി പഞ്ചായത്ത്‌ കമ്മിറ്റിക്ക് കൈമാറിയതായി ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അറിയിച്ചു. ഇത് സംബന്ധിച്ച നിർദേശം പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story