Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുക്കാട് സെൻററില്‍...

പുതുക്കാട് സെൻററില്‍ മേൽപ്പാലം: മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകി

text_fields
bookmark_border
ആമ്പല്ലൂര്‍-: അപകടം പതിവായ പുതുക്കാട് സ​െൻററില്‍ മേൽപ്പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നൽകി. സ​െൻററിലെ അശാസ്ത്രീയ സിഗ്‌നല്‍ സംവിധാനവും വാഹനങ്ങളുടെ അമിതവേഗതയും സര്‍വിസ് റോഡുകളുടെ അപര്യാപ്തതയുമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കത്തില്‍ പറയുന്നു. ദിനേന ആയിരക്കണക്കിന് പേരാണ് അപകടഭീതിയില്‍ ദേശീയപാത മുറിച്ചുകടക്കുന്നത്. സ​െൻററില്‍ മേല്‍പ്പാലം നിർമിക്കണമെന്ന് ഹൈകോടതി ദേശീയപാത അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. അപകടം പതിവായ സാഹചര്യത്തില്‍ കഴിഞ്ഞ മാസം ചര്‍ച്ചയില്‍ മേല്‍പ്പാലത്തിനായുള്ള ആവശ്യം ഉയര്‍ന്നതായും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മണ്ണുത്തി-ഇടപ്പിള്ളി ദേശീയപാതയിലെ ഏറെ തിരക്കുള്ള പുതുക്കാട് സ​െൻററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇെല്ലന്നും അടുത്തിടെ നാല്‍പതോളം അപകടം നടന്നതായും കത്തിൽ പറയുന്നു. മേല്‍പ്പാലം നിർമിക്കാൻ കേന്ദ്രസര്‍ക്കാറിനോടും ദേശീയപാത അതോറിറ്റിയോടും മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story