Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആദിവാസികളിൽനിന്ന്​...

ആദിവാസികളിൽനിന്ന്​ ജീവിതം പഠിക്കുന്നു ^ദയാബായി

text_fields
bookmark_border
ആദിവാസികളിൽനിന്ന് ജീവിതം പഠിക്കുന്നു -ദയാബായി ഇരിങ്ങാലക്കുട: ആദിവാസികളെ താൻ ജീവിതം പഠിപ്പിക്കുകയല്ല അവരോടൊപ്പം ജീവിതം പഠിക്കുകയാണ് ചെയ്യുന്നതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ദയാബായി. ഇരിങ്ങാലക്കുട സ​െൻറ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗവും വിമൺ സെല്ലും ചേർന്ന് സംഘടിപ്പിച്ച ദേശീയ മനുഷ്യാവകാശ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വായനയിൽനിന്ന് ആർജിച്ചെടുത്ത മൂല്യങ്ങളാണ് നല്ല ചിന്തകളുടെ വിത്തുപാകുന്നതെന്നും അവർ പറഞ്ഞു. മൂല്യങ്ങൾ വേരുറച്ച മനസ്സിൽനിന്ന് നല്ല തീരുമാനങ്ങൾ ഉണ്ടാകും. ഉപഭോക്തൃ സംസ്കാരവും അധിനിവേശ മുതലാളിത്തവുമല്ല നമ്മെ ഭരിക്കേണ്ടത്. വികസനമെന്നാൽ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നേടിയെടുക്കലാണെന്നും ദയാബായി പറഞ്ഞു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഷാലി അന്തപ്പൻ, പ്രിൻസിപ്പൽ സി. ക്രിസ്റ്റി, ഡോ. ആഷ തോമസ്, ഗീത ജേക്കബ് എന്നിവർ സംസാരിച്ചു. മനുഷ്യാവകാശം എന്ന വിഷയത്തിൽ നടത്തിയ ഷോർട്ട്‌ ഫിലിം മത്സരത്തിൽ കൊടകര സഹൃദയ ആർട്സ് ആൻഡ് സയൻസ് കോളജ് ഒന്നാം സ്ഥാനം നേടി. സ​െൻറ് ജോസഫ്സ് കോളജിനും പ്രജ്യോതി നികേതൻ കോളജിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. ഡോ. ലിസമ്മ ജോൺ അവാർഡും കാഷ് പ്രൈസും വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story