Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആഹ്ലാദ പ്രകടനം

ആഹ്ലാദ പ്രകടനം

text_fields
bookmark_border
പെരിഞ്ഞനം: വലപ്പാട് ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചാമ്പ്യന്മാരായ പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്കൂൾ നടത്തി. യു.പി വിഭാഗം അറബി കലോത്സവം ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം അറബി കലോത്സവം രണ്ടാം സ്ഥാനവും, ഹൈസ്കൂൾ സംസ്കൃതോത്സവം മൂന്നാം സ്ഥാനവും ആർ.എം.വി.എച്ച്.എസ് സ്കൂൾ കരസ്ഥമാക്കി. ആഹ്ലാദ പ്രകടനത്തിന് സ്കൂൾ പ്രിൻസിപ്പൽ ഡോ. ആർ. അനിൽകുമാർ, പ്രിൻസിപ്പൽ ഇൻചാർജ് ബി. ബീബ, പി.ടി.എ പ്രസിഡൻറ് ശംസുദ്ദീൻ വാത്യേടത്ത്, വൈസ് പ്രസിഡൻറ് കെ.കെ. നാസർ, കലോത്സവ കോഒാഡിനേറ്റർമാരായ കെ.ആർ. മിനി, ഷെരീഫ, അദീപ്, അഭീഷ്, അജയ്, സുധിൻ, വിദ്യാർഥികളായ അമൃതശ്രീ ഓമനക്കുട്ടൻ, മുസമ്മിൽ എന്നിവർ നേതൃത്വം നൽകി. മണൽകടത്ത്: നഷ്ടപരിഹാരം ഈടാക്കാൻ വിധി തൃപ്രയാർ: നാട്ടിക സ​െൻററിൽ ദേശീയപാത 17നോടും ബീച്ച് റോഡിനോടും ചേർന്ന സ്വകാര്യ സ്ഥലത്ത് കെട്ടിട നിർമാണത്തി​െൻറ മറവിൽ മണൽകടത്തി പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് നഷ്ടപരിഹാരം ഈടാക്കണമെന്ന ഗ്രാമപഞ്ചായത്തി​െൻറ വാദം കേരള ഹൈകോടതി അംഗീകരിച്ചു. ആർ.സി.സി താങ്ങുമതിൽ നിർമിച്ചാൽ മാത്രമേ പൂർണ റോഡ് സംരക്ഷണം സാധ്യമാകൂ എന്നാണ് പഞ്ചായത്ത് കോടതിയിൽ വാദിച്ചത്. സ്ഥലമുടമ റോഡ് സംരക്ഷണം നടത്തുന്നതിന് ചെലവ് കുറഞ്ഞ മാർഗമാണ് കോടതിയെ അറിയിച്ചിരുന്നത്. ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം ഹൈേകാടതി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയറുടെ റിപ്പോർട്ട് തേടിയിരുന്നു. വിധി നാട്ടികയിലെ ജനങ്ങൾക്ക് സന്തോഷം നൽകുന്നതാണെന്ന് പ്രസിഡൻറ് പി. വിനു അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story