Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅസ്​മാബി കോളജ്​...

അസ്​മാബി കോളജ്​ പ്രിൻസിപ്പലിന്​ മർദനം: പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം

text_fields
bookmark_border
കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പ്രിൻസിപ്പലിനെ ആക്രമിച്ച പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് അധ്യാപകരും അനധ്യാപകരും നഗരത്തിൽ ധർണ നടത്തി. കോളജ് സെക്രട്ടറി കെ.എം. അബ്ദുസലാം, ഡോ. കെ. ഷാജി, ഡോ. മുരളികൃഷ്ണൻ, ഡോ. കെ.പി. സുമേധൻ, ഡോ. മുഹമ്മദ് നാസർ, സനന്ദ് സി. സദാനന്ദകുമാർ, ഡോ. ജയലക്ഷ്മി, പ്രഫ. വി.എം. ജോർജ്, എം.ഇ.എസ് ജില്ല പ്രസിഡൻറ് കെ.കെ. കുഞ്ഞിമൊയ്തീൻ, സെക്രട്ടറി വി.എം. ഷൈൻ, താലൂക്ക് ഭാരവാഹികളായ മുഹമ്മദ്ഷമീർ, മുഹമ്മദ് മുസ്തഫ, കെ.കെ. സഫറലിഖാൻ എന്നിവർ സംസാരിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ ആക്ട്സ് പി. വെമ്പല്ലൂർ യൂനിറ്റ് യോഗം പ്രതിഷേധിച്ചു. പ്രസിഡൻറ് സദാനന്ദൻ അധ്യക്ഷത വഹിച്ചു. സത്യൻ തോട്ടാരത്ത്, ഗിരീഷ് കുറുപ്പത്ത്, വിശ്വനാഥൻ തച്ചുപുറത്ത്, സുരേഷ് പഴയേടത്ത് എന്നിവർ സംസാരിച്ചു. പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ കോളജ് മാനേജിങ് കമ്മിറ്റി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. വി.എച്ച്. മുഹമ്മദ്, കെ.എം. അബ്ദുസലാം, കെ.കെ. കുഞ്ഞുമൊയ്തീൻ, വി.എം. ഷൈൻ, പി.കെ. മുഹമ്മദ് ഷമീർ, പി.എച്ച്. സിയാവുദ്ദീൻ അഹമ്മദ്, മുഹമ്മദ് ഇക്ബാൽ, മുഷ്താക് മൊയ്തീൻ, പി.എം. അബ്ദുസലീം, സലിം അറക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story