Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒന്നേകാൽ...

ഒന്നേകാൽ വയസ്സുകാരിയുടെ ജീവനുമായി ആംബുലൻസ് പറന്നു; മധുരയിൽ നിന്ന്​ തൃശൂരിലെത്തിയത് മൂന്നര മണിക്കൂറിൽ

text_fields
bookmark_border
തൃശൂർ: ഒന്നേകാൽ വയസ്സുകാരിയുടെ ജീവനുമായി തമിഴ്നാട്ടിൽനിന്നും തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ആംബുലൻസ് എത്തിയത് മൂന്നര മണിക്കൂർ കൊണ്ട്. ജീവൻ പിടിച്ചു നിർത്താനുള്ള ശ്രമത്തിൽ മുഴുകി ഡോക്ടർമാർ. പാലക്കാട് തത്തമംഗലം സ്വദേശി ധനശേഖര​െൻറ ഒന്നേകാൽ വയസ്സുള്ള ശിവന്യയെ ആണ് മധുര വേലമ്മാൾ മെഡിക്കൽ കോളജിൽനിന്നും തമിഴ്നാട്ടിലെ ആംബുലൻസ് സംഘടനകളുടെയും കേരള പൊലീസി​െൻറയും സഹായത്തോടെ മൂന്നര മണിക്കൂർ കൊണ്ട് തൃശൂരിലെത്തിച്ചത്. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞി​െൻറ നില ചൊവ്വാഴ്ച രാത്രിയോടെ ഗുരുതരമായിരുന്നു. വിദഗ്ധ ചികിത്സക്കായി ആശുപത്രി അധികൃതർ തൃശൂരിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജിനെയാണ് നിർദേശിച്ചത്. എന്നാൽ വ​െൻറിലേറ്ററിലായിരുന്ന കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുവരുന്നതിലും യാത്രയിലും ആശങ്കയും ഡോക്ടർമാർ പ്രകടിപ്പിച്ചിരുന്നു. വിവരം അറിഞ്ഞ് ആംബുലൻസ് സംഘടനകൾ സഹായത്തിനെത്തി. വ​െൻറിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ ഉച്ചക്ക് രണ്ടരയോടെയാണ് മധുരയിൽ നിന്നും ആംബുലൻസ് അസോസിയേഷൻ നേതൃത്വത്തിലുള്ളവരുടെ വാഹനങ്ങളുടെയും പൊലീസി​െൻറയും എസ്കോർട്ടോടെ പാലക്കാട് വടക്കഞ്ചേരി വരെയെത്തി. ഇതിനിടെ കുഞ്ഞി​െൻറ നില അതീവഗുരുതരമായി. എന്നാൽ വടക്കഞ്ചേരിയിൽനിന്നും നിർദേശം നൽകിയിരുന്നതനുസരിച്ച് കാത്ത് നിന്നിരുന്ന കേരള പൊലീസി​െൻറ അകമ്പടിയോടെ വൈകീട്ട് ആറോടെ ജൂബിലി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story