Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

ധർമസത്രത്തോടനുബന്ധിച്ച് സ്​നേഹസംഗമം

text_fields
bookmark_border
ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ധർമസത്രത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹസംഗമം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കർണാടക എൻ.എസ്.എസ് പ്രസിഡൻറ് രാമചന്ദ്രൻ പലേരി വിശിഷ്ടാതിഥിയായി. മുഹമ്മദ് ഫൈസി, പുന്ന പള്ളി ഇമാം അഫ്സൽ സഖാഫി, വാറനാട്ട് മുഹമ്മദ് ഹാജി എന്നിവരെ ആദരിച്ചു. സത്രത്തിൽ കാലത്തും വൈകീട്ടും പൂജ, ഹോമം എന്നിവക്ക് പുറമെ സർപ്പബലിയും നടന്നു. വ്യാഴാഴ്ച മൂന്നിന് കാരുണ്യ സംഗമം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവീസ് ചിറമ്മൽ ഉദ്ഘാടനം ചെയ്യും. ഫോട്ടോ: ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ധർമസത്രത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹസംഗമം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story