Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനായ്​ക്കലിൽ വീണ്ടും...

ആനായ്​ക്കലിൽ വീണ്ടും സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടം

text_fields
bookmark_border
രണ്ട് സി.സി ടി.വികൾ മോഷണം പോയി ബോർഡുകൾ തകർത്ത നിലയിൽ കുന്നംകുളം: ആനായ്ക്കൽ സ​െൻറർ, കക്കയം എന്നിവിടങ്ങളിൽ സി.പി.എം സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചു. റെഡ് ആൻഡ് റെക്സ് ക്ലബിന് മുകളിൽ വെച്ച രണ്ട് നിരീക്ഷണ കാമറകളും നഷ്ടപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ശബ്ദം കേട്ട് സമീപവാസികൾ നോക്കുേമ്പാൾ രണ്ടുപേർ ഒാടുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇൗ മേഖലയിൽ സി.പി.എം-ബി.െജ.പി സംഘർഷം നിലനിന്നിരുന്നു. മുമ്പും ബോർഡുകൾ നശിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. അനധികൃത പാർക്കിങ്; പൊലീസിന് മൗനം കുന്നംകുളം: നഗരത്തിലെ പ്രധാന റോഡുകളിൽ അനധികൃത പാർക്കിങ് തുടരുന്നു. നടപടിയെടുക്കാത്തതിനാൽ വഴിയാത്രക്കാർ ദുരിതത്തിലായി. വടക്കാഞ്ചേരി റോഡിൽ കുന്നംകുളം ബസ്സ്റ്റാൻഡ് കെട്ടിടത്തി​െൻറ പിറകിലെ അനധികൃത പാർക്കിങ്ങാണ് കാൽനടക്കാരെ ഏറെ വലക്കുന്നത്. നടപ്പാതയോട് ചേർന്ന് റോഡിൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളാണ് നിർത്തിയിടുന്നത്. ടൗണിന് പുറത്ത് ജോലിക്കും പഠനത്തിനുമായി പോകുന്നവരുടെ വാഹനങ്ങളാണ് പൊലീസ് വിലക്ക് മറികടന്ന് ഇവിടെ നിർത്തുന്നത്. മാസങ്ങൾക്ക് മുമ്പ് ഇവിടുത്തെ പാർക്കിങ് ഒഴിപ്പിച്ചിരുന്നു. എന്നാൽ, വീണ്ടും തുടങ്ങി. സ്ത്രീകൾക്കും കുട്ടികൾക്കും നടക്കാൻ കഴിയാത്ത അവസ്ഥയാണ്. നഗരത്തി​െൻറ പ്രധാന റോഡുകളിൽ ഇത്തരത്തിൽ അനധികൃത പാർക്കിങ് നടക്കുേമ്പാഴും പൊലീസ് നടപടിയെടുക്കാതെ മൗനം പാലിക്കുകയാണ്. കച്ചവടക്കാർക്കും ഇത് ദുരിതമാണ്. സംഭവം വിവാദമാകുേമ്പാൾ നടപടിയെടുത്ത് പൊലീസ് മുഖം രക്ഷിക്കുകയാണ് പതിവ്.
Show Full Article
TAGS:LOCAL NEWS 
Next Story