Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടിസ്ഥാന...

അടിസ്ഥാന സൗകര്യങ്ങളില്ല; കൃഷിക്കില്ലെന്ന് പാടശേഖരസമിതി

text_fields
bookmark_border
അടിസ്ഥാന സൗകര്യങ്ങളില്ല; കൃഷിക്കില്ലെന്ന് പാടശേഖരസമിതി ചാവക്കാട്: അടിസ്ഥാന സൗകര്യക്കുറവും സാമ്പത്തിക നഷ്ടവും കാരണം ഇത്തവണ മത്തിക്കായല്‍, മുട്ടില്‍ പാടശേഖരത്ത് നെല്‍കൃഷി ഇറക്കുന്നില്ലെന്ന് പാടശേഖരസമിതി. മുമ്പ് പാടശേഖരത്തിന് സമീപത്തെ പറമ്പുകളിലൂടെയാണ് ട്രാക്ടര്‍, കൊയ്ത്തുയന്ത്രങ്ങള്‍ തുടങ്ങിയവ കൊണ്ടുപോയിരുന്നത്. എന്നാല്‍, അവിടെ വീടുകളും മറ്റും വന്നതിനാല്‍ പാടത്തേക്കിറങ്ങാനോ യന്ത്രം കൊണ്ടുപോകാനോ കഴിയുന്നില്ല. ഓരോ വര്‍ഷം കഴിയുംതോറും കുളവാഴയും മറ്റു കളകളും കൂടിവരികയാണ്. ഇത് പൂർണമായും മാറ്റി കൃഷിയിറക്കുന്നത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുക. പാടശേഖരത്തിലെ നടുത്തോട് വര്‍ഷങ്ങളായി ചണ്ടി മൂടി കിടക്കുകയാണ്. ഈ തോട് വൃത്തിയാക്കാതെ വെള്ളത്തി​െൻറ ഒഴുക്ക് സുഗമമാവില്ല. ഈ പ്രശ്‌നം പരിഹരിക്കാതെ കൃഷി ഇറക്കാനാവില്ലെന്ന് പാടശേഖരസമിതി സെക്രട്ടറി പി.കെ. ബാലന്‍, പ്രസിഡൻറ് പി.പി. പത്മനാഭന്‍ എന്നിവര്‍ അറിയിച്ചു. കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയിരുന്നത്. കൃഷിയിറക്കാന്‍ ഏക്കറിന് 30,000 രൂപ ചെലവുവരും. നാലോ അഞ്ചോ കര്‍ഷകരാണ് കൃഷിയിറക്കാന്‍ തയ്യാറായിട്ടുള്ളത്. ഇവര്‍ക്കായി പാടത്തെ മുഴുവന്‍ വെള്ളവും വറ്റിക്കുക എന്നത് ദുഷ്‌കരമാണ്. ഇതാണ് ഇത്തവണ കൃഷിയിറക്കേണ്ട എന്നു തീരുമാനിക്കാന്‍ കാരണം. ജില്ല നബിദിന റാലി വടക്കാഞ്ചേരിയിൽ ചാവക്കാട്: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 17ന് വടക്കാഞ്ചേരിയിൽ നബിദിനറാലിയും പൊതു സമ്മേളനവും നടക്കും. സമാപന സമ്മേളനം പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ല കമ്മിറ്റി യോഗം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ കരീം ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.ടി. കുഞ്ഞുമുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story