Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാനകൾ വൃത്തിയാക്കി;...

കാനകൾ വൃത്തിയാക്കി; സ്ലാബുകൾ പൊളിഞ്ഞുതന്നെ

text_fields
bookmark_border
തൃശൂർ: നഗരത്തിലെ കാനകൾ വൃത്തിയാക്കിയെങ്കിലും പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റാൻ അധികൃതർ ഇനിയും തയാറായിട്ടില്ല. വൃത്തിയാക്കിയ കാനകൾക്ക് മുകളിൽ ഭൂരിഭാഗവും പൊട്ടിയ സ്ലാബുകൾ തന്നെയാണ് കോർപറേഷൻ അധികൃതർ പാകിയത്. കാൽനടക്കാർക്ക് ഭയമില്ലാതെ കാനകൾക്ക് മുകളിലൂെട നടക്കാനാവാത്ത സാഹചര്യമാണിപ്പോൾ. എപ്പോൾ വേണമെങ്കിലും അവ പൊട്ടി വീഴാം. ചെട്ടിയങ്ങാടി മുതൽ റെയിൽേവ റോഡ് വരെയുള്ള ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ ഏറെയുണ്ട്. ഇരു പാതയോരങ്ങളിലും പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ തന്നെയാണ് പാകിയിരിക്കുന്നത്. ശക്തൻ ബസ്സ്റ്റാൻഡ് പരിസരത്തും ഇത്തരം സ്ലാബുകൾ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല, സ്ലാബി​െൻറ ദ്വാരത്തിലൂടെ വ്യാപാരികളും മറ്റും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ തള്ളുന്നത് കാരണം പലയിടങ്ങളിലും കാനമൂടിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story