Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജങ്കാർ കൺസൽട്ടൻസിയെ...

ജങ്കാർ കൺസൽട്ടൻസിയെ മാറ്റാൻ തുറമുഖവകുപ്പിനെ സമീപിക്കും

text_fields
bookmark_border
തൃശൂർ: ജില്ല പഞ്ചായത്തി​െൻറ ഉടമസ്ഥതയിൽ അഴീക്കോട്- മുനമ്പം സർവിസ് നടത്തുന്ന ജങ്കാറിന് പുതിയ കൺസൽട്ടൻസിയെ നിയോഗിക്കും. ഇതിനായി തുറമുഖ വകുപ്പിനെ സമീപിക്കാൻ ചൊവ്വാഴ്ച ചേർന്ന ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. സ്വകാര്യ വ്യക്തിക്കാണ് ഇപ്പോൾ ജങ്കാർ കൺസൽട്ടൻസി. ജങ്കാറി​െൻറ അറ്റക്കുറ്റപ്പണി നടത്തുന്ന കൊച്ചിൻ ഷിപ്യാർഡി​െൻറ സർട്ടിഫിക്കറ്റുള്ളവരെയാണ് കൺസൽട്ടൻസിയായി പരിഗണിക്കുന്നത്. ഇപ്പോഴുള്ള വ്യക്തിയെ നേരത്തെ നിയോഗിച്ചിരുന്നതാണ്. ഇതിൽ മാറ്റം വരുത്തിയിരുന്നില്ല. 2008ലാണ് 1.47 കോടി ചെലവിട്ട് ജങ്കാർ വാങ്ങി സർവിസ് തുടങ്ങിയത്. ദുർബല വ്യവസ്ഥകളാൽ ജില്ല പഞ്ചായത്തിന് നഷ്ടവും കരാറുകാരന് ലാഭവുമുണ്ടാക്കുന്ന ജങ്കാർ, ഏത് ഭരണസമിതിക്കും തീരാ തലവേദനയാണ്. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ജങ്കാർ കോടതി കയറുകയും ചെയ്തു. ഇടക്കിടെ സർവിസ് സ്തംഭനവും പ്രതിപക്ഷ പ്രതിഷേധങ്ങളാലും ജങ്കാർ നിറഞ്ഞു നിന്നു. സേവന മേഖലയായി കണക്കാക്കുന്നതിനാൽ ചെലവ് നഷ്ടമായി കണക്കാക്കുന്നില്ലെന്നാണ് ജില്ല പഞ്ചായത്തി​െൻറ വിശദീകരണം. കഴിഞ്ഞ മാർച്ചിൽ തകരാറിലായ ജങ്കാർ അറ്റക്കുറ്റപ്പണിക്ക് ശേഷം ഇക്കഴിഞ്ഞ ഏഴിനാണ് വീണ്ടും സർവിസ് തുടങ്ങിയത്. ഇതിനിടെ രണ്ട് തവണ വീണ്ടും തകരാറിലാവുകയും ചെയ്തു. തുറമുഖ വകുപ്പി​െൻറ പരിശോധനക്ക് ശേഷം സർവിസ് അനുമതി ലഭിച്ച ജങ്കാറാണ് വീണ്ടും തകരാറിലായത്. ഇതിനിടെ എൻജിൻ പുതുക്കേണ്ടതുണ്ടെന്ന വിദഗ്ധോപദേശവും ജില്ല പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. വിദഗ്ധോപദേശം നൽകുന്നത് കെ. കൃഷ്ണൻ എന്ന സ്വകാര്യ വ്യക്തിയാണ്. ഇക്കഴിഞ്ഞ മാസങ്ങളിൽ മാത്രമായി 42,000 രൂപയാണ് കൺസൽട്ടൻസി ഫീസിനത്തിൽ ജില്ല പഞ്ചായത്ത് ഇയാൾക്ക് നൽകിയത്. കൊച്ചിൻ ഷിപ്യാർഡിൽ നിന്നുമുള്ള സാക്ഷ്യപത്രത്തി​െൻറ അടിസ്ഥാനത്തിലാണ് ഫീസ് അനുവദിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലായി ലക്ഷങ്ങളാണ് സ്വകാര്യ കൺസൽട്ടൻസി ഫീസിനത്തിൽ വാങ്ങിയത്. പരാതിയുയർന്ന സാഹചര്യത്തിലാണ് സ്വകാര്യ വ്യക്തിയെ കൺസൽട്ടൻസി സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നത്. ജങ്കാർ സർവിസിന് അനുമതി നൽകുന്ന തുറമുഖവകുപ്പിനെ തന്നെ ഇതിനായി സമീപിച്ച് കൺസൽട്ടൻസിയെ നിയോഗിക്കാനാണ് ആലോചന.
Show Full Article
TAGS:LOCAL NEWS 
Next Story