Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹാർമണി ഫെസ്​റ്റിവൽ 24...

ഹാർമണി ഫെസ്​റ്റിവൽ 24 മുതൽ

text_fields
bookmark_border
തൃശൂർ: സി.എം.ഐ ദേവമാത പ്രവിശ്യയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് സംഗീതനൃത്ത മതസൗഹാർദ കലാമേള 'ഹാർമണി ഫെസ്റ്റിവൽ' മൂന്നു ദിവസങ്ങളിലായി അഴീക്കോട് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഴീക്കോട് മാർത്തോമ റിസർച് അക്കാദമിയുടെ സഹകരണത്തോടെ മാർത്തോമ തീർഥകേന്ദ്രത്തിലാണ് ഫെസ്റ്റിവൽ നടക്കുക. സംഗീതോത്സവത്തോടെ ആരംഭിക്കുന്ന കലാമേള 24ന് വൈകിട്ട് ഏഴിന് ടൂറിസം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 25ന് വൈകിട്ട് ഷഫീക്കുദ്ദീനും ഷബാനയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യവും തുടർന്ന് ബാംബു ഓർക്കസ്ട്രയും നടക്കും. 26ന് വൈകിട്ട് 6.30ന് സമാപന സമ്മേളനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ഹാർമണി പുരസ്‌കാരം പിന്നണി ഗായകൻ ഡോ. എസ്.പി. ബാലസുബ്രഹ്മണ്യത്തിനു സമ്മാനിക്കും. തുടർന്ന് അദ്ദേഹം പങ്കെടുക്കുന്ന മെഗാ ഗാനമേളയും അരങ്ങേറും. കലാമേളയിലേക്ക് പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു. ഭാരവാഹികളായ സി.കെ. തോമസ്, ഫാ. പോൾ പൂവത്തിങ്കൽ, ബേബി മൂക്കൻ, പ്രഫ. വി.എ. വർഗീസ് ജിസൺ തച്ചോത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 'നാളത്തെ ലോകം നമ്മുടേത്' 24ന് തുടങ്ങും തൃശൂർ: പരിസ്ഥിതി സംരക്ഷണമടക്കമുള്ള വിഷയങ്ങൾ മുൻനിർത്തി ഒരുകൂട്ടം യുവാക്കൾ സംഘടിപ്പിക്കുന്ന 'നാളത്തെ ലോകം നമ്മുടേത്' കൂട്ടായ്മ മൂന്നു ദിവസങ്ങളിലായി തൃശൂർ കിരാലൂരിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കിരാലൂർ സൽസബീൽ ഗ്രീൻ സ്‌കൂളിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയാണ് ഒരേ ആശയങ്ങളുള്ളവരെ ഒന്നിച്ചിരുത്തുന്നത്. സ്‌കൂൾ അങ്കണത്തിൽ 24ന് വൈകിട്ട് 4.30ന് പരിസ്ഥിതി പ്രവർത്തക മേധാപട്കർ സംഗമം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഞായറാഴ്ച രാവിലെ 10.30ന് മഗ്‌സസെ പുരസ്‌കാര ജേതാവ് സന്ദീപ് പാണ്ഡെ ഉദ്ഘാടനം ചെയ്യും. അഥീന സുന്ദർ, എൻ.എസ്. ഹിഷിൽ, ഫാഇഖ് സയ്ദ്, സ്‌കൂൾ പ്രിൻസിപ്പൽ എ.എം. സൈനബ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story