Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനുകൂല്യ വിതരണ മേള

ആനുകൂല്യ വിതരണ മേള നാളെ

text_fields
bookmark_border
തൃശൂർ: കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡി​െൻറ നേതൃത്വത്തിൽ തൊഴിലാളികൾക്കുള്ള ആനുകൂല്യ വിതരണം വ്യാഴാഴ്ച നടക്കും. ജില്ലയിലെ 5063 തൊഴിലാളികൾക്കും ആശ്രിതർക്കുമായി 3.99 കോടി രൂപയാണ് വിതരണം ചെയ്യുക. തൃശൂർ ടാഗോർ സ​െൻറിനറി ഹാളിൽ ഉച്ചക്ക് രണ്ടിന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വെൽഫെയർ ബോർഡ് ചെയർമാൻ കെ.വി. ജോസ് അധ്യക്ഷത വഹിക്കും. ആനുകൂല്യ വിതരണം മന്ത്രി വി.എസ്. സുനിൽകുമാറും വിവാഹ ധനസഹായ വിതരണം മേയർ അജിത ജയരാജനും നിർവഹിക്കും. ജില്ലയിൽ ബോർഡി​െൻറ കീഴിൽ 1.28 ലക്ഷം അംഗതൊഴിലാളികളും 3906 ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. വിവാഹധനസഹായമായി 10,000 രൂപയും സ്ത്രീതൊഴിലാളികൾക്ക് പ്രസവധനസഹായമായി 15,000 രൂപയുമാണ് നൽകിവരുന്നത്. എസ്.എസ്.എൽ.സി പഠന സഹായ തുക 400ൽ നിന്ന് 1000 രൂപയാക്കിയും അംഗത്വ പെൻഷനും അവശത പെൻഷനും 600ൽ നിന്ന് 1,100 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. കുടുംബ പെൻഷൻ 250 രൂപ കൂട്ടി 550 ആക്കി. ആവിഷ്കാര സ്വാതന്ത്ര്യ ഘോഷയാത്ര തൃശൂർ: ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ പ്രകടനങ്ങളും അടിച്ചമർത്തുന്നതിനെതിരെ കൾച്ചറൽ ഫോറം നടത്തുന്ന ആവിഷ്കാര സ്വാതന്ത്യ ഘോഷായാത്ര വ്യാഴാഴ്ച നടക്കും. വൈകീട്ട് മൂന്നിന് ആലപ്പാട് സ​െൻററിൽ നിന്ന് തുടങ്ങി 6.30ന് തൃപ്രയാറിൽ സമാപിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവ് തൃശൂർ: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചി​െൻറ ഭാഗമായി പ്രവർത്തിക്കുന്ന എംപ്ലോയ്ബിലിറ്റി സ​െൻറർ വഴി വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലേക്ക് സെയിൽസ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നു. യോഗ്യത പത്താം ക്ലാസ്/പ്ലസ്ടു. അടിസ്ഥാന ശമ്പളം 10,000 മുതൽ 20,000 വരെ. താൽപര്യമുള്ളവർ ജില്ല എംപ്ലോയിബിലിറ്റി സ​െൻററിൽ 25നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0487 2333742, 9446228282.
Show Full Article
TAGS:LOCAL NEWS 
Next Story