Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെരുവ് വിളക്കുകള്‍ ...

തെരുവ് വിളക്കുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിക്കുന്നു

text_fields
bookmark_border
ആമ്പല്ലൂര്‍-: വരന്തരപ്പിള്ളി വെട്ടിങ്ങപ്പാടം- കാരികുളം കടവ് റോഡിലെ തെരുവ് വിളക്കുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിക്കുന്നതായി പരാതി. തേക്ക് തോട്ടത്തിനുള്ളിലൂടെയുള്ള റോഡാണിത്. പ്രദേശത്ത് രാത്രി കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണ്. റോഡിലെ പതിനഞ്ചിലേറെ വൈദ്യുതി തൂണുകളിൽ സ്ഥാപിച്ച വിളക്കുകളാണ് തെളിയാതായത്. വൈദ്യുതി കാലുകളിലെ ഫ്യൂസ് നിരവധി തവണ നാട്ടുകാരുടെ ആവശ്യപ്രകാരം മാറ്റിവെച്ചെങ്കിലും വീണ്ടും നശിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ടിപ്പര്‍ പാടത്തേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക് ആമ്പല്ലൂര്‍-: വരന്തരപ്പിള്ളിയില്‍ ടിപ്പര്‍ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. വരന്തരപ്പിള്ളി കുട്ടോലിപ്പാടം വഴി വടക്കുമുറിയിലേക്ക് സിമൻറ് ഇഷ്ടികയുമായി പോകുന്ന ടിപ്പര്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡി​െൻറ സംരക്ഷണഭിത്തി ഇടിഞ്ഞ് പാടത്തേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ജോയിയുടെ കൈക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് അപകടം. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story