Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോഫിബോർഡ്: സി.ഐ.ടി.യു...

കോഫിബോർഡ്: സി.ഐ.ടി.യു ചോദിച്ചു വാങ്ങിയ തിരിച്ചടി

text_fields
bookmark_border
തൃശൂർ: ഇന്ത്യ കോഫിബോർഡ് തൊഴിലാളി സഹകരണ സംഘം ഭരണസമിതി െതരഞ്ഞെടുപ്പിൽ സി.ഐ.ടി.യു സഖ്യത്തിനേറ്റ തിരിച്ചടി േചാദിച്ചു വാങ്ങിയത്. ഒമ്പത് മാസം നീണ്ട പ്രതിഷേധത്തിനും കോടതി വ്യവഹാരങ്ങൾക്കും ശേഷം നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണസമിതിയായ സഹകരണ വേദി സ്ഥാനാർഥികൾക്ക് ലഭിച്ചതി​െൻറ മൂന്നിലൊന്ന് വോട്ടാണ് സി.ഐ.ടി.യു സഖ്യ സ്ഥാനാർഥികൾക്ക് ലഭിച്ചത്. അതും ആറ് സ്ഥാനാർഥികൾക്ക് മാത്രം. വനിത സംവരണത്തിൽ മത്സരിച്ച കെ.എൻ. ലളിത തെരഞ്ഞെടുക്കപ്പെട്ടത് മാത്രമാണ് സി.ഐ.ടി.യു പക്ഷത്തിന് പിടിച്ചു നിൽക്കാനെങ്കിലുമുള്ള ആയുധമാകുന്നത്. എന്നാൽ ഈ സീറ്റിലേക്ക് എതിർ സ്ഥാനാർഥികൾ ഇല്ലാതിരുന്നതിനാലാണ് വിജയമെന്ന ആരോപണവും ഉയരുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28നാണ് തൃശൂർ ആസ്ഥാനമായുള്ള ഇന്ത്യ കോഫിബോർഡ് തൊഴിലാളി സഹകരണ സംഘം ഭരണസമിതി സർക്കാർ പിരിച്ചുവിട്ടത്. അഴിമതി, ക്രമക്കേട് ആേരാപണങ്ങളെ തുടർന്നായിരുന്നു പിരിച്ചു വിടൽ. എന്നാൽ പിരിച്ചു വിടലിൽ വ്യവസായ മന്ത്രിയടക്കം സി.പി.എമ്മിലെ ഒരു വിഭാഗത്തിന് താൽപര്യമുണ്ടായിരുന്നില്ലത്രെ. ജൂണിൽ കാലാവധി അവസാനിക്കാനിരിക്കുന്ന ഭരണസമിതി തിരക്കിട്ട് പിരിച്ചു വിടേണ്ടതില്ലെന്നായിരുന്നു മന്ത്രിയടക്കമുള്ളവരുടെ നിലപാടെന്ന് മുതിർന്ന സി.ഐ.ടി.യു നേതാവ് സൂചിപ്പിച്ചു. ഒരു വിഭാഗത്തി​െൻറ കടുത്ത നിലപാടും സമ്മർദവും മൂലമായിരുന്നു പിരിച്ചുവിടൽ. കോഫിബോർഡ് ആസ്ഥാനം നിലനിൽക്കുന്ന തൃശൂരിലെ സി.ഐ.ടി.യുവിലെ ഒരു വിഭാഗം പോലും അവസാന നിമിഷത്തിലും പിരിച്ചുവിടരുതെന്ന നിലപാടെടുത്തിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സമ്മർദത്തിലാക്കിയാണ് പിരിച്ചുവിടൽ ആവശ്യം നേടിയത്. പിരിച്ചുവിടലിനെതിരെ കോൺഗ്രസ്, ബി.ജെ.പി അടക്കമുള്ളവരുടെ കടുത്ത പ്രതിഷേധങ്ങളിൽ മറുപടി പറയാൻ വരെ സി.പി.എമ്മും സി.ഐ.ടി.യുവും വിഷമിച്ചു. സി.പി.എമ്മിലെ ഒരു വിഭാഗം മാത്രമാണ് കോഫിബോർഡ് സമര പരിപാടികളോട് സഹകരിച്ചുള്ളൂവെന്ന ആക്ഷേപവും ഇതിനിടെ സി.ഐ.ടി.യുവിൽ ഉയർന്നിട്ടുണ്ട്. സി.പി.എം ജില്ല കമ്മിറ്റിയംഗം കെ.എഫ്. ഡേവീസിനായിരുന്നു കോഫിബോർഡി​െൻറ ചുമതല. നേരത്തെ വി.എസ് പക്ഷക്കാരൻ എന്ന അതിർവരമ്പിൽ അകറ്റി നിർത്തിയിരുന്ന ഡേവീസിന് ഇപ്പോഴത്തെ തിരിച്ചടി മൂലം പാർട്ടി ഘടകങ്ങളിലും വിചാരണ നേരിടേണ്ടിവരും. ഇതിനകം സമ്മേളനങ്ങളിൽ കോഫിബോർഡ് പിരിച്ചുവിടലും തിരിച്ചടിയും ചർച്ചയായിട്ടുണ്ട്. സി.പി.എമ്മിലും വിഷയം ചൂട് പിടിക്കുകയാണ്. കോഫിബോർഡ് തെരഞ്ഞെടുപ്പ് നടപടികളിൽ സി.പി.എം വേണ്ടത്ര സഹകരിച്ചില്ലെന്ന പരാതിയുണ്ട്. പിരിച്ചുവിടലിന് ശേഷമുണ്ടായ നടപടികളിലും കോടതി വ്യവഹാരത്തിലും സി.ഐ.ടി.യുവിന് തിരിച്ചടിയാണ് നേരിട്ടത്. ഇതി​െൻറ ഒടുവിലത്തേതാണ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും. സി.ഐ.ടി.യുവി​െൻറ അപ്രമാദിത്യത്തിലായിരുന്ന കോഫിബോർഡ് യൂനിറ്റുകളും സഹകരണ സംഘങ്ങളും കഴിഞ്ഞ തെരഞ്ഞെടുപ്പോടെയാണ് പൂർണമായും കൈവിട്ടു പോയത്. സി.ഐ.ടി.യുക്കാരായിരുന്നവർ കൊഴിഞ്ഞതാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊഴിൽ കൈമാറ്റ വ്യവസ്ഥയിൽ വൻതുകകൾ വാങ്ങി തൊഴിൽ കൈമാറ്റം ചെയ്ത് അതിലൂടെ ജോലി നേടിയവരാണ് ഇപ്പോഴുള്ളവരധികവുമെന്ന് പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുന്നൂറോളം വോട്ടുകളാണ് സി.ഐ.ടി.യു പക്ഷത്തിന് ലഭിച്ചത്. ഇപ്പോഴത് അഞ്ഞൂറിന് മുകളിലുമെത്തിയത് നേട്ടമെന്ന് കരുതി ആശ്വസിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story