Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലയൺസ്​ റീജ്യൻ...

ലയൺസ്​ റീജ്യൻ കലോത്സവം: ട്രിച്ചൂർ ലയൺസ്​ ക്ലബ് ജേതാക്കൾ

text_fields
bookmark_border
തൃശൂർ: ലയൺസ് തൃശൂർ റീജ്യൻ കലോത്സവം തൃശൂരിൽ ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. കെ.എൻ. സോമകുമാർ ഉദ്ഘാടനം ചെയ്തു. സേവന പ്രവർത്തനങ്ങളോടൊപ്പം അംഗങ്ങളുടെ കലാവാസനകൾ പരിപോഷിപ്പിക്കുകയും അതോടൊപ്പം സ്നേഹക്കൂട്ടായ്മകൾ കൂടുതൽ ദൃഢമാക്കുന്നതിനും കലാമേളക്ക് കഴിയുമെന്ന് ഗവർണർ പറഞ്ഞു. റീജ്യൻ ചെയർമാൻ തോമസ് പൊടിപ്പാറ അധ്യക്ഷത വഹിച്ചു. സി.എസ്. ശശി മുഖ്യപ്രഭാഷണം നടത്തി. 12 ക്ലബുകളിൽനിന്ന് 300-ഓളം കലാപ്രതിഭകൾ പങ്കെടുത്ത കലോത്സവത്തിൽ ട്രിച്ചൂർ ലയൺസ് ക്ലബ് ഒന്നാം സ്ഥാനവും പാണഞ്ചേരി ലയൺസ് ക്ലബ് രണ്ടാം സ്ഥാനവും ട്രിച്ചൂർ സെൻട്രൽ ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ ലയൺസ് ക്യാബിനറ്റ് സെക്രട്ടറിമാരായ എം. ശ്രീനിവാസൻ, വിഷ്ണു നമ്പൂതിരി, മിക്കി നടയ്ക്കലാൻ, ലയണസ് ഫോറം പ്രസിഡൻറ് ഗീതു തോമസ്, ട്രഷറർ ലീന ജെയിംസ്, ഏരിയ ചെയർപേഴ്സൻ ഏലിയാമ്മ തോമസ്, സോൺ ചെയർമാൻമാരായ ജയിംസ് വളപ്പില, പി.സി. തോമസ്, ഡിസ്ട്രിക്ട് ചെയർപേഴ്സൻമാരായ സാജു പാത്താടൻ, ജോർജ് മൊറോലി എന്നിവർ പങ്കെടുത്തു. ട്രിച്ചൂർ ലയൺസ് ക്ലബ് പ്രസിഡൻറ് അഡ്വ. കെ.എസ്. പ്രവീൺ സ്വാഗതവും ഓർഗനൈസിങ് ചെയർമാൻ വിൽസൺ സി.ഒ. നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story