Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിക്കൽ കോളജിലെ ഭരണ...

മെഡിക്കൽ കോളജിലെ ഭരണ സ്തംഭനത്തിനെതിരെ കലക്ടർക്ക് പരാതി നൽകി

text_fields
bookmark_border
തൃശൂർ: മെഡിക്കൽ കോളജിലെ ഭരണ സ്തംഭനത്തിനും അനധികൃത നിയമനങ്ങൾക്കുമെതിരെ കോൺഗ്രസ് കലക്ടർക്ക് പരാതി നൽകി. ആശുപത്രി വികസന സമിതി പുനസംഘടിപ്പിച്ചിട്ട് ഒന്നര വർഷമായി. എക്സിക്യൂട്ടിവ് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങളിൽ കൂടിയാലോചന ഇല്ലാത്തതിനാൽ പലതും അപൂർണമാണ്. എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് വഴി നടത്തേണ്ട നിയമനങ്ങൾ അനധികൃതമായി ചെയ്യുന്നു. നീതി സ്റ്റോറുകളിൽ മാനദണ്ഡം പാലിക്കാതെ മരുന്നു വിൽപന നടത്തുന്നു. അവഗണന അവസാനിപ്പിച്ച് കൂടുതൽ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും അനുവദിക്കാൻ സർക്കാർ തയാറാകണമെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി ‍ആവശ്യപ്പെട്ടു. ഭരണസ്തംഭനത്തിനും ‍അനധികൃത നിയമനത്തിനുമെതിരെ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് ഡി.സി.സി വൈസ് പ്രസിഡൻറും മെഡിക്കൽ കോളജ് ഉപസമിതി ചെയർമാനുമായ രാജേന്ദ്രൻ അരങ്ങത്തും കൺവീനർ കെ. അജിത്കുമാറും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story