Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാങ്ങി നൽകിയ​ത്​ പാടം; ...

വാങ്ങി നൽകിയ​ത്​ പാടം; വീടുണ്ടാക്കാൻ നെ​േട്ടാട്ടം

text_fields
bookmark_border
കുന്നംകുളം: പാടശേഖരത്തിനോട് ചേര്‍ന്ന സ്ഥലം ലഭിച്ച പട്ടികജാതി കുടുംബങ്ങള്‍ വീട് നിർമിക്കാനാകാതെ ദുരിതത്തില്‍. ഭൂരഹിത പട്ടികജാതിക്കാര്‍ക്ക് വീടിന് സ്ഥലം വാങ്ങാനുള്ള പദ്ധതിയിലാണ് ആനായ്ക്കലിൽ 20 പേര്‍ക്ക് രണ്ട് സ​െൻറ് സ്ഥലം വീതം രജിസ്റ്റർ ചെയ്ത് നല്‍കിയത്. രണ്ട് സ​െൻറിന് രണ്ട് ലക്ഷം രൂപ എന്ന നിരക്കിലാണ് 2014ല്‍ പദ്ധതി ഇനത്തില്‍ ചെലവഴിച്ചത്. പാടശേഖരത്തിനോട് ചേര്‍ന്ന സ്ഥലം പറമ്പാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നൽകിയത്. എന്നാൽ, സ്ഥലത്തി​െൻറ രേഖകളിൽ നെൽവയൽ എന്നാണ് രേഖപ്പെടുത്തിയത്. ഇതു തിരുത്തി നൽകാൻ അധികൃതർ തയാറല്ല. തണ്ണീര്‍ത്തട നിയമപ്രകാരം നിലം നികത്താനാകില്ല. നഗരസഭയില്‍ നടപ്പാക്കുന്ന വിവിധ ഭവനപദ്ധതികളിൽ സ്ഥലം ഉള്‍പ്പെടുത്താനുമാവില്ല. സ്ഥലമുള്ളവര്‍ക്ക് വീട് നിർമാണത്തിന് ധനസഹായം ലഭിക്കുമെന്ന് അറിഞ്ഞാണ് പലരും അപേക്ഷ നല്‍കിയത്. എന്നാൽ ലഭിച്ച സ്ഥലം വീട് പണിക്ക് സഹായം തേടി ഒട്ടേറെ തവണ നഗരസഭയില്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. പലരും അനുവദിച്ച സ്ഥലത്ത് കുടിൽകെട്ടി താമസിക്കുകയാണ്. ഇൗ കൂരകൾ പലതും നിലംപൊത്താറായി. ഏറെ ഭയത്തോടെയാണ് ഒാരോ ദിവസവും ഇവർ തള്ളി നീക്കുന്നത്. മുറ്റത്തിനോട് ചേർന്ന് തോടാണ്. വെള്ളം കെട്ടികിടന്ന് പകർച്ച വ്യാധികൾക്ക് കാരണമാകുന്നു. റവന്യൂ രേഖകളിലും ഡാറ്റ ബാങ്കിലും നിലമെന്ന് രേഖപ്പെടുത്തിയതിനാല്‍ കലക്ടറുടെ അനുമതിയില്ലാതെ വീട് നിർമാണ പദ്ധതികളില്‍ ഇവരെ ഉള്‍പ്പെടുത്താനാകില്ലെന്ന് നഗരസഭ അധികൃതര്‍ പറയുന്നു. നേരത്തെ നെൽവയൽ കമ്മിറ്റിയാണ് ഇത്തരം ഭൂമികള്‍ പറമ്പാക്കി മാറ്റിയിരുന്നത്. 2016ന് ശേഷം കൃഷി, വില്ലേജ് ഓഫിസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രാദേശിക നിരീക്ഷണ സമിതിക്കാണ് ചുമതല. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തിലാണ് കലക്ടറുടെ അനുകൂല നടപടിയുണ്ടാകുക. അനുശോചിച്ചു കുന്നംകുളം: സിനിമ സംവിധായകൻ ബെന്നി സാരഥിയുടെ നിര്യാണത്തിൽ സി.സി.സി ക്ലബ്, ഭാരത് കലാലയം എന്നിവയുടെ സംയുക്ത യോഗം അനുശോചിച്ചു. ഭാർഗവൻ പള്ളിക്കര ഉദ്ഘാടനം ചെയ്തു. റസാഖ് കേച്ചേരി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story