Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊഴിലാളിവിരുദ്ധ...

തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ പാർലമെൻറ് മാർച്ച് നടത്തും

text_fields
bookmark_border
തൃശൂർ: എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രവർത്തക യോഗം ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി ഉദ്ഘാടനം ചെയ്തു. ക്ഷാമബത്ത കണക്കാക്കുന്നതിലെ കള്ളക്കളി അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെയും ആദായനികുതി പരിധി ഉയർത്തണമെന്നാവശ്യപ്പെട്ടും ഫെബ്രുവരി എട്ടിന് പാർലമ​െൻറ് മാർച്ച് നടത്തും. പെൻഷൻപ്രായം 60 വയസ്സായി ഉയർത്തി ഏകീകരിക്കുക, അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 13ന് സെറ്റോയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് ധർണ നടത്തും. ജില്ല പ്രസിഡൻറ് കെ.പി. ജോസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി. സനൽകുമാർ, സി.ജെ. വിൽസൻ, കെ.ബി. ശ്രീധരൻ, ടി.ജി. രഞ്ജിത്ത്, പി.ആർ. അനൂപ്, ടി.പി. ഹനീഷ്കുമാർ, എ. നിഖിൽമോഹൻ, കെ. ജയനാരായണൻ, ജില്ല ട്രഷറർ എം.ഒ. ഡെയ്സൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. വിനോദ്, എ.എസ്. നദീറ, സി.കെ. ബാലൻ, ജില്ല ഭാരവാഹികളായ മോളി ജോസഫ്, റോണി ബേബി, കെ.ഐ. നിക്സൻ, ഐ.ബി. മനോജ്, സി.എൻ. സിമി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story