Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെട്ടുതറിയിൽ കൊമ്പന് ...

കെട്ടുതറിയിൽ കൊമ്പന് ക്രൂരമർദനം

text_fields
bookmark_border
തൃശൂർ: പാപ്പാൻ മാറ്റത്തിൽ ആനയെ ചട്ടം പഠിപ്പിക്കാൻ കെട്ടുതറിയിൽ കൊമ്പന് ക്രൂരമർദനം. പുതുക്കാട് കണ്ണമ്പത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൊമ്പൻ മുഴൂർ കണ്ണനെയാണ് ദിവസങ്ങളായി മർദിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ആനയുടെ മുൻ പാപ്പാനാണ് ആനയെ ക്രൂരമായി മർദിക്കുന്നത് കണ്ടത്. ഇത് മൊബൈൽ ഫോണിൽ പകർത്തി ഹെറിട്ടേജ് അനിമൽ ടാസ്ക്ഫോഴ്സിന് കൈമാറി. ദൃശ്യങ്ങൾ ചൊവ്വാഴ്ച വനംവകുപ്പിന് നൽകിയതനുസരിച്ച് സംഭവത്തിൽ പാപ്പാൻ കൊല്ലം കണ്ണനും, ഇയാളുടെ രണ്ട് സഹായികൾക്കുമെതിരെ കേസെടുത്ത് വനംവകുപ്പ് അന്വേഷണം തുടങ്ങി. പുതുക്കാട് സ്വദേശി സനൂപിേൻറതാണ് ആന. ഇതിന് മുമ്പ് കീരങ്ങാട്ട് മന കർണനെന്നായിരുന്നു ആനയുടെ പേര്. സനൂപി​െൻറ കൈവശമെത്തിയപ്പോഴാണ് മുഴൂർ കണ്ണനായത്. മർദനത്തിൽ ആനയുടെ ഒരു കണ്ണിന് കേട് പറ്റിയതായും സൂചനയുണ്ട്. നേരത്തെയുണ്ടായിരുന്ന പാപ്പാൻ മാറിപ്പോയ സാഹചര്യത്തിൽ പുതിയ പാപ്പാനെ പരിചയപ്പെടുത്തുന്നതി​െൻറ ഭാഗമായിട്ടാണേത്ര ആനയെ മർദിക്കുന്നത്. കാലുകൾ വശങ്ങളിലേക്ക് വലിച്ച് കെട്ടി വടിയും ഇടിക്കട്ടയും ഉപയോഗിച്ചാണ് ആനയെ അടിക്കുകയും ഇടിക്കുകയും ചെയ്യുന്നത്. നിൽക്കുന്ന ആനയെ കിടക്കാൻ നിർദേശിച്ചും കിടക്കുന്ന ആനയെ എഴുന്നേൽക്കാൻ നിർദേശിച്ചുമാണ് മർദനം. മർദനത്തിൽ വയ്യാതാവുന്ന ആനക്ക് പാപ്പാൻ വെള്ളം നൽകുന്നതിലൂടെ ആനയെ അനുസരണ പഠിപ്പിക്കുന്നതിനാണ് ക്രൂരമർദനമെന്ന് പറയുന്നു. ദിവസങ്ങളായി തീറ്റപോലും കൊടുക്കാതെയുള്ള മർദനത്തിൽ കൊമ്പൻ അവശനാണ്. ആനയെ കെട്ടിയിട്ട് തീറ്റപോലും നൽകാതെ പീഡിപ്പിക്കുന്ന സംഭവത്തിൽ അന്വേഷണവും ആനക്ക് വെറ്ററിനറി സർജ​െൻറ സംരക്ഷണമൊരുക്കണമെന്നും ആവശ്യപ്പെട്ട് ഹെറിേട്ടജ് അനിമൽ ടാസ്ക്ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിനും എലിഫൻറ് േപ്രാജക്ട് ഡയറക്ടർക്കും ചീഫ് സെക്രട്ടറി, കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്കും പരാതി അയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story