Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഹമ്മദ്​ അബ്​ദുറഹിമാൻ ...

മുഹമ്മദ്​ അബ്​ദുറഹിമാൻ സാഹിബിന്​ സ്​മരണാഞ്​ജലി

text_fields
bookmark_border
കൊടുങ്ങല്ലൂർ: ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബി​െൻറ സ്മരണാഞ്ജലിയായി 72ാം ചരമവാർഷിക ദിനത്തിൽ ജന്മനാടായ കൊടുങ്ങല്ലൂരിൽ അനുസ്മരണ പരിപാടികൾ നടക്കും. ശാന്തിപുരം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണ സമിതിയുടെയും മുഹമ്മദ് അബ്ദുറഹിമാൻ ഫൗണ്ടേഷ​െൻറയും ആഭിമുഖ്യത്തിലാണ് പ്രധാന പരിപാടികൾ. അനുസ്മരണ സമിതിയും ശാന്തിപുരം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ഒരുക്കുന്ന ചരമവാർഷികാചരണം 23ന് രാവിലെ 10ന് സ്കൂൾ അങ്കണത്തിൽ നടക്കും. ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 'ജനാധിപത്യവും മേതതരത്വവും രാഷ്ട്രസങ്കൽപത്തിൽ' എന്ന വിഷയത്തിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ പ്രഭാഷണം നടത്തും. ഇസാബിൻ അബ്ദുൽകരീം പൂർവ അധ്യാപകരെ ആദരിക്കും. എൻഡോവ്മ​െൻറ് വിതരണവും സമ്മാനവിതരണവും നടക്കുമെന്ന് സമിതി ഭാരവാഹികളായ പി.വി. അഹമ്മദ്കുട്ടി, പി.െക. അബ്ദുറഹിമാൻ, പി.എ. അബ്ദുന്നാസർ, പി.ടി.എ പ്രസിഡൻറ് അമീർ പതുപ്പുള്ളി, അബ്ദുൽകരീം പറമ്പത്ത്കണ്ടി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ഫൗണ്ടേഷൻ കൊടുങ്ങല്ലൂർ പൊലീസ് മൈതാനിയിൽ 24ന് വൈകീട്ട് നാലിന് സംഘടിപ്പിക്കുന്ന അനുസ്മരണത്തിൽ 'മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്: ഒരു രാഷ്ടീയ ധാർമിക ബദൽ' എന്ന വിഷയത്തിൽ പ്രഭാഷണങ്ങൾ നടക്കും. ഹൈകോടതി ജഡ്ജ് ജസ്റ്റിസ് സി.കെ. അബ്ദുറഹീം, എ.െഎ.സി.സി ജനറൽ സെക്രട്ടറി പി.സി. ചാക്കോ, നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്്, വി.ആർ. സുനിൽകുമാർ എം.എൽ.എ, ടി. ആസിഫലി എന്നിവർ സംസാരിക്കും. അബ്ദുറഹിമാൻ സാഹിബിനെക്കുറിച്ച് കെ. സച്ചിദാനന്ദൻ എഴുതിയ കവിത സോപാനം ഉണ്ണികൃഷ്ണൻ ആലപിക്കും. അനുമോദന സദസ്സ് കൊടുങ്ങല്ലൂർ: വിവിധ മത്സരങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കായി എം.ഇ.എസ് അസ്മാബി കോളജ് ഫൈൻ ആർട്ട്സ് ക്ലബി​െൻറ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡി സോൺ വോളിബാൾ ചാമ്പ്യന്മാരായ കോളജ് ടീം, എൻ.സി.സി അഖിലേന്ത്യ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾ, റിയാലിറ്റി ഷോയിൽ വിജയിച്ച ജാസിം ജമാൽ എന്നിവരെയാണ് അനുമോദിച്ചത്. പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, സെക്രട്ടറി അബ്ദുസ്സലാം, അധ്യാപകരായ മുഹമ്മദ് നാസർ, ബിന്ദിൽ, സബിത, സ്റ്റുഡൻറ്സ് യൂനിയൻ ചെയർമാൻ ബിബിൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story