Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടവരമ്പ് സ്കൂളിൽ...

നടവരമ്പ് സ്കൂളിൽ കൊയ്ത്തുത്സവം

text_fields
bookmark_border
കരൂപ്പടന്ന: നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടർച്ചയായി ഒമ്പതാം വർഷവും കൊയ്ത്തുത്സവം നടന്നു. സ്കൂളിന് സ്വന്തമായുള്ള രണ്ടര ഏക്കറിൽ ജൈവവളങ്ങളും ജൈവ കീടനാശിനികളും മാത്രം ഉപയോഗിച്ചാണ് കൃഷി. സ്കൗട്ട്, ഗൈഡ്, എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും പി.ടി.എയും സംയുക്തമായാണ് കൃഷി നടത്തുന്നത്. കൊയ്തെടുത്ത കറ്റകൾ കുട്ടികൾ തന്നെ മെതിച്ച് ഉമി മാത്രം കുത്തിയ ശേഷം കുട്ടിയരി എന്ന പേരിൽ വിപണനം നടത്താറുണ്ട്. വിളവെടുപ്പ് ജില്ല പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്ററും കാർഷിക ക്ലബ് കൺവീനറുമായ അനീഷ് കുമാർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story