Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപമ്പ് ഹൗസി​െൻറ കോണി...

പമ്പ് ഹൗസി​െൻറ കോണി തകര്‍ന്ന്​ രണ്ട് തൊഴിലാളികൾക്ക് പരിക്ക്​

text_fields
bookmark_border
ആമ്പല്ലൂര്‍: -വരന്തരപ്പിള്ളി കലവറക്കുന്ന് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസി​െൻറ കോണി തകര്‍ന്ന് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. മോട്ടാര്‍ മെക്കാനിക്കുകളായ നന്തിപുലം സ്വദേശി മണികണ്ഠന്‍, ചെങ്ങാലൂര്‍ സ്വദേശി ശരത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. പമ്പ് ഹൗസിലെ മോട്ടോറി​െൻറ തകരാര്‍ പരിഹരിച്ച് മോട്ടാറുമായി കോണി കയറുന്നതിനിടെ കോണ്‍ക്രീറ്റ് കോണി തകര്‍ന്നുവീഴുകയായിരുന്നു. 15 അടി ഉയരമുള്ള കോണി പൂർണമായി നിലംപതിച്ചു. കൈവിരലുകള്‍ക്കും തോളിനും പരിക്കേറ്റ തൊഴിലാളികളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാലപ്പഴക്കത്താല്‍ കോണിയുടെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന സ്ഥിതിയിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് മോട്ടാര്‍ തകരാറിലായത്. വരന്തരപ്പിള്ളി, അളഗപ്പനഗര്‍ പഞ്ചായത്തുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പമ്പ് ഹൗസ് വര്‍ഷങ്ങളായി തകര്‍ന്നുവീഴാറായ അവസ്ഥയിലാണ്. വേനലില്‍ രണ്ട് ഷിഫ്റ്റ് പമ്പിങ് നടക്കുന്ന ഇവിടെ ഓപറേറ്ററായി ഒരു താൽക്കാലിക ജീവനക്കാരനാണുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story