Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരപ്പിള്ളി പദ്ധതി:...

അതിരപ്പിള്ളി പദ്ധതി: തള്ളാനും കൊള്ളാനുമാവാതെ എ.എന്‍. രാജൻ; പാര്‍ട്ടി നിലപാട് തള്ളി ചന്ദ്രശേഖരന്‍

text_fields
bookmark_border
തൃശൂര്‍: ട്രേഡ് യൂനിയന്‍ നേതാവെന്ന നിലയില്‍ അതിരപ്പിള്ളി പദ്ധതിയെ അനുകൂലിക്കുകയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയില്‍ തള്ളിപ്പറഞ്ഞും സി.പി.ഐയിലെ എ.എൻ. രാജന്‍. കോൺഗ്രസ് നിലപാട് തള്ളി പദ്ധതിയെ അനുകൂലിച്ച് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരനും കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷ​െൻറ വൈദ്യുതി വികസന സെമിനാറിൽ നിലപാട് സ്വീകരിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹി എന്ന നിലയില്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് അഭിപ്രായം. എന്നാൽ സി.പി.ഐ പദ്ധതി നടപ്പാക്കുന്നതിന് എതിരാണെന്നതിനാല്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗമായ എ.എൻ. രാജൻ വ്യക്തമാക്കി. പദ്ധതി വേണമെന്നും വേണ്ടെന്നും വ്യക്തമായ നിലപാട് പറയാനാകാതെ രാജന്‍ കുഴങ്ങിയത് സദസ്സിനൊപ്പം മന്ത്രിയെയും ചിരിപ്പിച്ചു. പുനരുപയോഗ പദ്ധതിയില്‍ പെട്ട ജലവൈദ്യുതപദ്ധതി നടപ്പാക്കണമെന്നാണ് ട്രേഡ് യൂനിയ​െൻറ നിലപാടെന്നും രാജൻ പറഞ്ഞു. പദ്ധതിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമരം തുടരുന്നതിനിടെ എത്രയും വേഗം സമവായമുണ്ടാക്കി പദ്ധതി നടപ്പാക്കണമെന്നായിരുന്നു ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ചന്ദ്രശേഖര​െൻറ വാദം. പാര്‍ട്ടി നിലപാട് വ്യത്യസ്തമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ത​െൻറ നിലപാട് ഇവിടെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നദികള്‍ ഉപയോഗപ്പെടുത്തിയുള്ള വൈദ്യുതി ഉല്‍പാദനത്തിന് ന്യായമായ പിന്തുണ ലഭ്യമാക്കാന്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി. രണ്ടു നേതാക്കളുടെയും പ്രസംഗങ്ങള്‍ കേട്ട് മന്ത്രി എം.എം. മണി അവസാനം വരെ ഇരുന്നതും ശ്രദ്ധേയമായി.
Show Full Article
TAGS:LOCAL NEWS 
Next Story