Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.ബി.എസ്​.ഇ സംസ്​ഥാന...

സി.ബി.എസ്​.ഇ സംസ്​ഥാന സ്​കൂൾ കലോത്സവത്തിന്​ നാളെ തുടക്കം

text_fields
bookmark_border
തൃശൂർ: സി.ബി.എസ്.ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. ചിറ്റിലപ്പിള്ളി െഎ.ഇ.എസ് പബ്ലിക് സ്കൂളിൽ അരങ്ങുണരുന്ന കലോത്സവത്തിൽ നാലു കാറ്റഗറികളിൽ 144 ഇനങ്ങളിൽ 21 വേദികളിൽ കുട്ടികൾ മാറ്റുരക്കും. സി.ബി.എസ്.ഇ മാനേജ്െമൻറ് അസോസിയേഷനും കോൺഫഡറേഷൻ ഒാഫ് കേരള സഹോദയ കോംപ്ലക്സും സംയുക്തമായി സംഘടിപ്പിക്കുന്ന കലോത്സവത്തിൽ സംസ്ഥാനത്തി​െൻറ വിവിധഭാഗങ്ങളിൽ നിന്നുള്ള 7,600 വിദ്യാർഥികൾ പെങ്കടുക്കും. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഉദ്ഘാടന, സമാപന ചടങ്ങുകളിൽ പെങ്കടുക്കും. ശനിയാഴ്ച സമാപിക്കുന്ന കലോത്സവത്തിൽ വിവിധ ജില്ലകളിൽ നിന്നും എത്തുന്ന കലാകാരന്മാർക്ക് താമസവും ഭക്ഷണവും അടക്കം ഒരുക്കിക്കഴിഞ്ഞു. കലോത്സവത്തെ വരവേൽക്കാൻ തൃശൂർ ജില്ലയും െഎ.ഇ.എസ് പബ്ലിക് സ്കൂളും പൂർണസജ്ജരായതായി സംഘാടകസമിതി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story