Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട്ടമ്മയെയും...

വീട്ടമ്മയെയും അധ്യാപികയെയും ബസിൽനിന്ന്​ ഇറക്കിവി​െട്ടന്ന്​ പരാതി

text_fields
bookmark_border
കൊടുങ്ങല്ലൂർ: മകളെ കയറ്റാതെ പോയത് ചോദ്യം ചെയ്ത വീട്ടമ്മയെയും ഒപ്പമുണ്ടായിരുന്ന അധ്യാപികയെയും ബസിൽനിന്ന് ഇറക്കിവിട്ടതായി പരാതി. കഴിഞ്ഞ ദിവസം നഗരസഭ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നാണ് വീട്ടമ്മയും മകളും ബസ് കയറാനൊരുങ്ങിയത്. എം.എസ്. മേനോൻ എന്ന സ്വകാര്യ ബസിൽ അമ്മ കയറിയെങ്കിലും മകൾ കയറും മുമ്പ് ബസ് പുറപ്പെട്ടു. കൂടെയുണ്ടായിരുന്ന അധ്യാപിക ബസി​െൻറ ചവിട്ടുപടിയിൽ കാൽവെച്ചയുടനെയാണ് ബസ് മുന്നോട്ടെടുത്തത്. സംഭവം ചോദ്യം ചെയ്ത വീട്ടമ്മയെയും അധ്യാപികയെയും കണ്ടക്ടർ ബസിൽനിന്ന് ഇറക്കി വിടുകയായിരുന്നു. കണ്ടക്ടർക്കെതിരെ വീട്ടമ്മ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെങ്കിലും കണ്ടക്ടർ എത്തിയില്ല. മണിക്കൂറുകളോളം സ്റ്റേഷനിൽ കാത്തുനിന്ന് വീട്ടമ്മ മടങ്ങേണ്ടി വന്നു. കാവും കടലും അറിഞ്ഞ് വിദ്യാർഥികളുടെ പഠനയാത്ര കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർഥികൾക്കായി ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. രാവിലെ പഞ്ചായത്ത് ഭരണ സമിതി പ്രത്യേക യോഗം േചർന്ന് കുട്ടികൾക്ക് കാണാൻ അവസരമൊരുക്കി. തുടർന്ന് ജില്ലയിലെ ഏറ്റവും വലിയ കാവായ ശ്രീനാരായണപുരത്തെ ശംഖുളങ്ങര സന്ദർശിച്ചു. കാവി​െൻറ ചരിത്രത്തെക്കുറിച്ച് എം.കെ. ചന്ദ്രൻ സംസാരിച്ചു. പിന്നീട് സീഷോർ ഫാമും പൊലീസ് സ്റ്റേഷനും സന്ദർശിച്ചു. കൊടുങ്ങല്ലൂർ എസ്.ഐ കെ.ജെ. ജിനേഷുമായി കുട്ടികൾ സംവദിച്ചു. കോട്ടപ്പുറം കോട്ടയിലെത്തിയ കുട്ടികളോട് കോട്ടയുടെ ചരിത്രത്തെക്കുറിച്ച് ശ്രീമതി ലാൽജി സംസാരിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബി​െൻറ ജന്മഗൃഹവും മുനക്കൽ ബീച്ചും സന്ദർശിച്ചാണ് കുട്ടികൾ മടങ്ങിയത്. പഞ്ചായത്ത് പ്രസിഡൻറ് ടി.എം. ഷാഫി, വൈസ്പ്രസിഡൻറ് അംബിക അശോകൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. രമേഷ്ബാബു, സുമ വത്സൻ, എം.ജി. അനിൽകുമാർ, അംഗങ്ങളായ മിനി തങ്കപ്പൻ, കെ.ബി. ഷെഫീക്, ഉണ്ണികൃഷ്ണൻ, എ.പി. ആദർശ്, സുരേഷ്കുമാർ, ലൈസ പ്രതാപൻ, ജെയ്നി ജോഷി, പ്രസന്ന ശിവദാസൻ, സജിത അമ്പാടി, സി.ഡി.എസ് ചെയർപേഴ്സൻ ലളിത ഗോപാലകൃഷ്ണൻ, സെക്രട്ടറി വി.എം. സഹീർ, അസി. സെക്രട്ടറി പി. സുജാത എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story