Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാപരിശീലന...

കലാപരിശീലന സ്​റ്റൈപൻഡിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

text_fields
bookmark_border
തൃശൂർ: കേരള സംഗീത നാടക അക്കാദമി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ കലാഭ്യസനത്തിന് നൽകിവരുന്ന സ്റ്റൈപൻഡിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ അഞ്ചു വരെ നീട്ടി. ഭരതനാട്യം, മോഹിനിയാട്ടം, കേരള നൃത്തം, ശാസ്ത്രീയ സംഗീതം (വായ്പ്പാട്ട്, വീണ, വയലിൻ, മൃദംഗം) എന്നീ കലാവിഭാഗങ്ങൾ പരിശീലിക്കുന്നതിനാണ് സ്റ്റൈപൻഡ്. 10നും 17നും മദ്ധ്യേയുള്ളവരും രക്ഷിതാവി​െൻറ വാർഷിക വരുമാന പരിധി 75,000- രൂപയിൽ താഴെയുള്ളവരുമായ അപേക്ഷകരിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്. 2018 ഏപ്രിൽ മുതൽ ഒരു വർഷത്തേക്കാണ് സ്റ്റൈപൻഡ് നൽകുക. അപേക്ഷാഫോറവും നിയമാവലിയും ലഭിക്കുന്നതിന് സ്വന്തം മേൽ വിലാസമെഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവർ സഹിതം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂർ-20 എന്ന വിലാസത്തിൽ അപേക്ഷിക്കണം വിദ്യാർഥിയുടെ ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റി​െൻറ കോപ്പി(സ്വയം സാക്ഷ്യപ്പെടുത്തിയത്) രക്ഷിതാവി​െൻറ വാർഷിക വരുമാനം തെളിയിക്കുന്ന അസ്സൽ വരുമാന സർട്ടിഫിക്കറ്റും (അക്കാദമി അപേക്ഷ ക്ഷണിച്ചതിനുശേഷം കൈപ്പറ്റിയത്) അപേക്ഷക്കൊപ്പം നൽകണം. 2017--2018 വർഷത്തെ സ്റ്റൈപൻഡിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ പുതുതായി അപേക്ഷിക്കേണ്ടതില്ല. അക്കാദമിയുടെ വെബ്സൈറ്റിലും അപേക്ഷാഫോറവും നിയമാവലിയും ലഭ്യമാണ്. വെബ്സൈറ്റ് www.keralasangeethanatakaakademi.in
Show Full Article
TAGS:LOCAL NEWS 
Next Story