Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല പഞ്ചായത്ത്...

ജില്ല പഞ്ചായത്ത് യോഗത്തിൽ ബഹളം

text_fields
bookmark_border
പ്രതിപക്ഷാംഗം നെയിംബോർഡ് എറിഞ്ഞു പൊട്ടിച്ചു തൃശൂർ: കഴിഞ്ഞ അഞ്ചിന് ചേർന്ന യോഗം അംഗങ്ങൾ എത്തുന്നതിന് മുമ്പേ അവസാനിപ്പിച്ചതിനെ ചൊല്ലി . കോൺഗ്രസ് അംഗം ശോഭ സുബിനാണ് ഇക്കാര്യം ചർച്ചയിൽ ഉന്നയിച്ചത്. പൊലീസിനെ കണ്ട കള്ളനെപോലെ പ്രതിപക്ഷത്തെ കണ്ട് ഒളിച്ചോടുകയാണ് ഭരണപക്ഷമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം രംഗത്തെത്തി. ചർച്ചക്ക് മറുപടി നൽകണമെന്ന വാദവുമായി പ്രതിപക്ഷവും എഴുന്നേറ്റതോടെ യോഗം ബഹളത്തിലായി. പ്രതിഷേധത്തിനിടെ ഇ.എ. ഓമന നെയിംബോർഡ് എറിഞ്ഞ് പൊട്ടിച്ചു. പൊതുമുതൽ നശിപ്പിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ഭരണപക്ഷം ഉന്നയിച്ചു. ചോദ്യങ്ങൾക്ക് മറുപടിയുണ്ടാവുമെന്ന ജില്ല പഞ്ചായത്ത് പ്രസിഡൻറി​െൻറ നിർദേശം വന്നതോടെ പ്രതിപക്ഷം ഇരിപ്പിടത്തിലേക്ക് മടങ്ങി. കഴിഞ്ഞ യോഗം ജങ്കാർ സർവിസ് സംബന്ധിച്ച ഏക അജണ്ട മാത്രമായിരുന്നു. 11നായിരുന്നു യോഗം തീരുമാനിച്ചത് 11.20നാണ് തുടങ്ങിയത് 12ന് മുമ്പ് അവസാനിച്ചു. ആരോപണമുന്നയിച്ച അംഗം പങ്കെടുക്കാതിരുന്നതാണെന്നും, പ്രതിപക്ഷത്ത് നിന്നും ജയശങ്കർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തതായും ഭരണപക്ഷം ഉയർത്തിയതോടെ ബഹളം ഒതുങ്ങി. പ്രസിഡൻറ് ഷീല വിജയകുമാർ അധ്യക്ഷത വഹിച്ചു. സഭയുടെ അന്തസ്സ് സീനിയേഴ്സ് ജൂനിയേഴ്സിന് പറഞ്ഞു കൊടുക്കണം -പ്രസിഡൻറി​െൻറ റൂളിങ് തൃശൂർ: സഭയിൽ മാന്യമായ ഭാഷയും, പെരുമാറ്റവും വേണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ. യോഗത്തിനിടയിൽ പ്രതിപക്ഷാംഗത്തി​െൻറ പരാമർശം വിവാദമായ സാഹചര്യത്തിലാണ് പ്രസിഡൻറ് യോഗത്തിൽ റൂളിങ് നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട സഭയുടെ അന്തസ്സ് അംഗങ്ങൾ പാലിക്കണം. പക്വമായി സമീപിക്കണമെന്നും പറഞ്ഞ പ്രസിഡൻറ്, സീനിയേഴ്സ് ആയ അംഗങ്ങൾ ജൂനിയേഴ്സിന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണമെന്നും നിർദേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story