Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.എം സംസ്ഥാന...

സി.പി.എം സംസ്ഥാന സമ്മേളനം

text_fields
bookmark_border
തൃശൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തിനുള്ള ഭക്ഷണാവശ്യത്തിനായി ജൈവപച്ചക്കറി കൃഷിയിറക്കി. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻറായിരുന്ന ചേമ്പില്‍ ചന്ദ്ര‍​െൻറ മകന്‍ പ്രദീപി​െൻറ ഉടമസ്ഥതയിലുള്ള തൃക്കൂമാരകുടത്തെ ഒന്നര ഏക്കറിലാണ് ജൈവപച്ചക്കറി കൃഷിയിറക്കിയത്. ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ വിത്തിട്ട് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിയംഗം ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിേയറ്റംഗങ്ങളായ യു.പി. ജോസഫ്, പി.കെ. ഷാജന്‍, ഏരിയ സെക്രട്ടറി അജിത ജയരാജന്‍, തൃശൂര്‍ ഏരിയ സെക്രട്ടറി കെ. രവീന്ദ്രന്‍, അനൂപ് ഡേവീസ് കാട എന്നിവരും സംസാരിച്ചു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും നഴ്സറികളില്‍നിന്നും ഗുണമേന്മയുള്ള വിത്തുകളും ചെടികളുമാണ് നട്ടത്. പരിപാലനത്തിനായി കര്‍ഷകരും കാര്‍ഷിക വിദഗ്ധരുൾപ്പെടെയുള്ള സംഘാടകസമിതി രൂപവത്കരിച്ചിട്ടുണ്ട്. ഫെബ്രുവരി 22മുതല്‍ 25വരെ തൃശൂരിലാണ് സംസ്ഥാന സമ്മേളനം.
Show Full Article
TAGS:LOCAL NEWS 
Next Story