Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടികജാതി...

പട്ടികജാതി കോളനിയിലേക്കനുവദിച്ച കുടിവെള്ള പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചെന്നാരോപിച്ച് പഞ്ചായത്തോഫിസ് ഉപരോധിച്ചു

text_fields
bookmark_border
എരുമപ്പെട്ടി: പട്ടികജാതി കോളനിയിലേക്കനുവദിച്ച കുടിവെള്ള പദ്ധതി ഇല്ലാതാക്കാൻ പഞ്ചായത്ത് പ്രസിഡൻറ് ശ്രമിച്ചെന്നാരോപിച്ച് നെല്ലുവായ് മുണ്ടംകോട് കോളനി വാസികൾ എരുമപ്പെട്ടി പഞ്ചായത്തോഫിസ് ഉപരോധിച്ചു. കോളനിയിലെ കുടിവെള്ള ഗുണഭോക്തൃസമിതിയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ ഉപരോധസമരം നടത്തിയത്. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന കോളനി, എരുമപ്പെട്ടി പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ്. കുടിവെള്ള പദ്ധതിക്കായി വാർഡിലെ പല ഭാഗത്തും കുഴൽ കിണറുകൾ കുഴിച്ചെങ്കിലും വെള്ളം കിട്ടിയില്ല. തുടർന്നാണ് സമീപപ്രദേശമായ മൂന്നാം വാർഡിൽ കുഴൽ കിണർ കുഴിച്ചത്. ഏതാനും ടാപ്പുകൾ അനുവദിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജലക്ഷാമമില്ലാത്ത മൂന്നാം വാർഡിലേക്ക് കണക്ഷൻ നൽകേണ്ടതില്ലെന്ന് മുണ്ടംകോട് കോളനി കുടിവെള്ള ഗുണഭോക്തൃസമിതി തീരുമാനിച്ചു. ഇതേ തുടർന്നാണ് മൂന്നാം വാർഡംഗം കൂടിയായ പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ പദ്ധതി പ്രവർത്തനം നിർത്തിവെക്കാൻ ഭൂഗർഭ ജല വകുപ്പിനോടാവശ്യപ്പെട്ടെന്നാണ് കോളനി നിവാസികൾ ആരോപിക്കുന്നത്. വാർഡംഗം പ്രസീത ശശിധരൻ സമരം ഉദ്ഘാടനം ചെയ്തു. അതേസമയം, കുഴൽ കിണർ കുഴിക്കുന്നതിനു മുമ്പുതന്നെ മൂന്നാം വാർഡിൽ ആറ് ടാപ്പുകൾ നൽകാമെന്ന് ഗുണഭോക്തൃസമിതി ഉറപ്പുനൽകിയതായി നാട്ടുകാർ പറഞ്ഞു. ഇതിൽ നിന്നും പിറകോട്ട് പോയഗുണഭോക്തൃസമിതിക്കെതിരെ ജില്ല കലക്ടർക്കും പഞ്ചായത്ത് പ്രസിഡൻറിനും നാട്ടുകാർ പരാതി നൽകി. ഇരു വിഭാഗങ്ങളുടെയും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പ്രശ്ന പരിഹാരത്തിനായി പഞ്ചായത്തി​െൻറ നേതൃത്വത്തിൽ യോഗം ചേരുമെന്നും പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story