Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ന് യു.ഡി.എഫ്...

ഇന്ന് യു.ഡി.എഫ് നേതൃയോഗം ; ജനതാദള്‍ യു ബഹിഷ്കരിക്കും

text_fields
bookmark_border
തൃശൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രക്ക് പിറകെ ജില്ലയിലെ യു.ഡി.എഫിൽ പോര്. ജില്ലയിൽ ഘടകകക്ഷികളെ അവഗണിച്ചുവെന്ന പരാതിക്കൊപ്പം, അപമാനിച്ചുവെന്ന ഗുരുതര ആരോപണവുമായി ജനതാദൾ യു രംഗത്തെത്തി. ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞ് ജനതാദൾ ജില്ല നേതൃത്വം യു.ഡി.എഫ് ചെയർമാന് കത്ത് നൽകി. പടയൊരുക്കം ജാഥക്ക് ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളിൽ ഘടകകക്ഷികളെ അവഗണിച്ചുവെന്നും, കോൺഗ്രസ് ജാഥയാക്കി മാറ്റിയെന്നുമുള്ള ആക്ഷേപം നേരത്തെ യു.ഡി.എഫിനകത്ത് ഉയർന്നിരുന്നു. ചൊവ്വാഴ്ച ചേർന്ന ജനതാദൾ ജില്ല എക്സി.യോഗമാണ് പടയൊരുക്കം ജാഥയിൽ പാർട്ടിയെ അപമാനിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. എം.പി.വീരേന്ദ്രകുമാറുമായി സംസാരിച്ച ശേഷമാണ് യു.ഡി.എഫ് ചെയർമാന് കത്ത് നൽകിയതെന്നാണ് വിവരം. ഡിസംബര്‍ ഒന്നിന് തിരുവനന്തപരുത്ത് പടയൊരുക്കത്തി​െൻറ സമാപനത്തില്‍ തൃശൂരില്‍ നിന്ന് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനാണ് ബുധനാഴ്ച യു.ഡി.എഫ് യോഗം വിളിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story