Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരണത്തെ മുഖാമുഖം കണ്ട് ...

മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക്; ലോറിയുടെ ടയറിനടിയിൽപെട്ട ബൈക്ക്​യാത്രികൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു

text_fields
bookmark_border
കൊടുങ്ങല്ലൂർ: ബൈക്കി​െൻറ ഇടത് ഭാഗത്ത് കൂടി കടന്നു പോകാൻ ശ്രമിച്ച ലോറിയുടെ ടയറിനടിയിൽപെട്ട ബൈക്ക്യാത്രികൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ചാപ്പാറ കൊപ്പറമ്പിൽ ശ്രീശാന്താണ് (32) മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരികെ എത്തിയത്. നഗരത്തിലെ വടക്കേനടയിലെ േക്ലാക്ക് ടവറിന് ഏതാനും മീറ്ററുകൾക്കപ്പുറത്താണ് സംഭവം. ഇടത് ഭാഗത്ത് കൂടി മറികടക്കാൻ ശ്രമിച്ച ലോറി ശ്രീശാന്ത് സഞ്ചരിച്ച ബൈക്കിൽ തട്ടിയാണ് അപകടം. ലോറി തട്ടിയതോടെ ബൈക്ക് റോഡി​െൻറ വലത് ഭാഗത്തെ നടപ്പാതയിലേക്ക് മറിയുകയും ശ്രീശാന്ത് ലോറിയുടെ അടിയിലേക്ക് വീഴുകയുമായിരുന്നു. അപകടം ശ്രദ്ധയിൽപെട്ട ഡ്രൈവർ യുവാവി​െൻറ ശരീരത്തിൽ ലോറി കയറിയെന്ന് കരുതി വാഹനം നിർത്തി ഓടിരക്ഷപ്പെട്ടു. നാട്ടുകാർ ഓടിയെത്തി ലോറി പിറകിലേക്ക് തള്ളി നീക്കിയാണ് ശ്രീശാന്തിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പ്രത്യക്ഷത്തിൽ ലോറിയുടെ ടയർ ശ്രീശാന്തിന് മേൽ കയറിയെന്ന് തോന്നിപ്പിച്ചെങ്കിലും വസ്ത്രത്തി​െൻറ ഒരു ഭാഗവും തുടയുടെ മാംസത്തിലെ ചെറിയൊരു ഭാഗവും മാത്രമേ ലോറിക്കടിയിൽ പെട്ടിരുന്നുള്ളൂ. നേരത്തെ മറ്റേതോ അപകടത്തിൽപെട്ടതി​െൻറ മുറിവ് കെട്ടിവെച്ച നിലയിലായിരുന്നു ഇയാൾ. അപകടത്തിൽപെട്ട രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story