Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിശേഷാല്‍ കച്ചേരിയില്‍ ...

വിശേഷാല്‍ കച്ചേരിയില്‍ സംഗീത വിസ്മയം

text_fields
bookmark_border
ഗുരുവായൂര്‍: ചിന്മയ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഉമയും രാധികയും ചെമ്പൈ സംഗീതമണ്ഡപത്തില്‍ തേന്‍മഴ പൊഴിച്ചു. ചൊവ്വാഴ്ച നടന്ന വിശേഷാല്‍ കച്ചേരിയിലാണ് ഇവർ പാടിയത്. ഹിന്ദോള രാഗത്തില്‍ 'ഭജരേ ഗോപാല', തോടി രാഗത്തില്‍ 'സരസിജനാഭ' തുടങ്ങിയ കീര്‍ത്തനങ്ങളാണ് പാടിയത്. പ്രശസ്ത കര്‍ണാടകസംഗീതജ്ഞന്‍ എം.കെ.ശങ്കരന്‍ നമ്പൂതിരിയും വിശേഷാല്‍ കച്ചേരിയില്‍ സംഗീത വിസ്മയം തീര്‍ത്തു. ടി.എച്ച്. സുബ്രഹ്മണ്യം ( വയലിന്‍), മന്നാര്‍ഗുഡി എ. ഈശ്വരന്‍ (മൃദംഗം), തൃക്കാക്കര വൈ.ആര്‍.ശാന്താറാം (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കി. പി.ഗണേശി​െൻറ ചിത്രവീണ കച്ചേരിയും വേറിട്ട സംഗീത അനുഭവമായി. ബുധനാഴ്ച വൈകീട്ട് നടക്കുന്ന വിശേഷാല്‍ കച്ചേരിയില്‍ ആറിന് മധുര ബാലാമണി ഈശ്വര്‍, ഏഴിന് കൊല്ലം ജി.എസ്. ബാലമുരളി എന്നിവര്‍ പാടും. എട്ടിന് ആര്‍.അര്‍ജുന്‍ സാംബശിവന്‍, ആര്‍. നാരായണന്‍ എന്നിവരുടെ കീബോര്‍ഡ് കച്ചേരിയുണ്ട്. പടം: ചെമ്പൈ സംഗീതോത്സവത്തില്‍ ചിന്മയ സിസ്റ്റേഴ്‌സ് പാടുന്നു പടം: ചെമ്പൈ സംഗീതോത്സവത്തില്‍ എം.കെ. ശങ്കരന്‍ നമ്പൂതിരി പാടുന്നു
Show Full Article
TAGS:LOCAL NEWS 
Next Story