Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവധശ്രമം: സി.പി.എം...

വധശ്രമം: സി.പി.എം ​പ്രവർത്തകൻ ഉൾപ്പെടെ 14 പേർക്കെതിരെ കേസ്​

text_fields
bookmark_border
കുന്നംകുളം: സി.പി.എം പ്രവർത്തക​െൻറ തലക്കടിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകൻ ഉൾപ്പെടെ 14 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. തിരുത്തിക്കാട് മച്ചിങ്ങൽ വേലായുധ​െൻറ മകൻ വിനീതിനെയാണ് (26) ആക്രമിച്ചത്. പോർക്കുളം അർജുനൻ, ജിബിൻ രാജ്, പ്രസാദ്, ഉണ്ണിക്കുട്ടൻ, വിമൽ, വിഘ്നേഷ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന എട്ട് പേർക്കെതിരെയുമാണ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി തിരുത്തിക്കാട് ബസ് സ്റ്റോപ്പിൽ ഇരിക്കുന്നതിനിടെ വിനീതിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ചശേഷം സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് അർജുനനെ ആക്രമിച്ച കേസിലെ പ്രതിയാണ് വിനീത്.
Show Full Article
TAGS:LOCAL NEWS 
Next Story