Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബഹുജന്‍ മുന്നേറ്റ...

ബഹുജന്‍ മുന്നേറ്റ യാത്രക്ക് സ്വീകരണം

text_fields
bookmark_border
ചാവക്കാട്: വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരന്‍ പള്ളിക്കല്‍ നയിക്കുന്ന വടക്കന്‍ മേഖല ബഹുജന്‍ മുന്നേറ്റ യാത്രക്ക് വ്യാഴാഴ്ച ചാവക്കാട്ട് സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉച്ചക്ക് രണ്ടിന് വടക്കാഞ്ചേരിയില്‍ നിന്ന് പുറപ്പെടുന്ന യാത്ര വൈകീട്ട് നാലിന് ചാവക്കാെട്ടത്തും. തുടര്‍ന്ന് മുനിസിപ്പല്‍ സ്‌ക്വയര്‍ പരിസരത്ത് നിന്ന് ജാഥാ അംഗങ്ങളെ സമ്മേളനവേദിയിലേക്ക് ആനയിക്കും. ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് പി.ആര്‍. സിയാദ് അധ്യക്ഷത വഹിക്കുമെന്ന് അഷറഫ് വടക്കൂട്ട്, സെക്രട്ടറി ടി.എം. അക്ബര്‍, അന്‍വര്‍ സാദിഖ് എന്നിവര്‍ അറിയിച്ചു. ഭവന നിർമാണ ധനസഹായ വിതരണം ചാവക്കാട്: മർച്ചൻറ്സ് അസോസിയേഷൻ പത്ത് ലക്ഷം രൂപയുടെ ഭവന നിർമാണ ധനസഹായം നൽകുന്നു. നിർമാണം ആരംഭിച്ച് പൂർത്തിയാക്കാനാകാതെ കിടക്കുന്നവർക്കാണ് സഹായം നൽകുന്നതെന്ന് പ്രസിഡൻറ്് കെ.വി.അബ്ദുൽ ഹമീദ് , ജനറൽ സെക്രട്ടറി ജോജി തോമസ് എന്നിവർ അറിയിച്ചു . വെള്ളിയാഴ്ച വൈകീട്ട് നാലിന് വ്യാപാരഭവൻ ഹാളിൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറായും സംസ്ഥാന വൈസ് പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ട കെ.വി.അബ്ദുൽ ഹമീദിനെ കെ.വി. അബ്ദുൽ ഖാദർ ആദരിക്കും. സർക്കാറി​െൻറയും വിവിധ ഏജൻസികളുടെയും ധനസഹായം ലഭിച്ചിട്ടും വീടുപണി പൂർത്തിയാക്കാനാകാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ സർക്കാർ പദ്ധതി തയാറാക്കണമെന്ന് വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story