Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോട്ടപ്പുറം മേൽപാലം...

കോട്ടപ്പുറം മേൽപാലം വീതികൂട്ടൽ; റെയിൽവേ അധികൃതർ പരിശോധനക്കെത്തി

text_fields
bookmark_border
തൃശൂർ: എം.ജി.റോഡ് കോട്ടപ്പുറം മേൽപാലം വീതി കൂട്ടുന്ന നടപടികളിൽ റെയിൽവേ എൻജിനീയറിങ് വിഭാഗവും കോർപറേഷൻ അധികൃതരും സ്ഥലം സന്ദർശിച്ചു. സ്ഥലപരിശോധനക്കിടയിൽ എതിർപ്പുയർത്തിയെത്തിയ വ്യാപാരിയെ ൈകയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് മുൻ ഡെപ്യൂട്ടി മേയർക്കെതിരെ പരാതിയുമുയർന്നു. കോട്ടപ്പുറം മേൽപാലം വീതി കൂട്ടണമെന്ന ആവശ്യത്തിൽ കഴിഞ്ഞ ആഴ്ച റെയിൽവേ അനുമതി അറിയിച്ചിരുന്നു. ഇതനുസരിച്ചായിരുന്നു പരിശോധനക്ക് സംഘമെത്തിയത്. നാല് വരി ട്രാക്കിന് സ്ഥലം കണക്കാക്കി 30 മീറ്റർ നീളത്തിൽ പാലം പണിയാനാണ് റെയിൽവേ നിർദേശം. എന്നാൽ 25 മീറ്ററെന്ന നിർദേശമാണ് കോർപറേഷൻ റെയിൽവേയെ അറിയിച്ചത് ഈ സാഹചര്യത്തിലായിരുന്നു പരിശോധന. പാലം നിർമാണത്തിന് നേരത്തെ പ്രവാസി വ്യവസായി തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. പാലം നിർമാണത്തോടൊപ്പം റോഡ് വികസനവും സാധ്യമാക്കുമെന്നാണ് കോർപറേഷൻ വാദം. ഇവിടെ റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് സ്ഥലമെടുപ്പ് തുടങ്ങിയപ്പോൾ വ്യാപാരികൾ തടസ്സവുമായി എത്തിയിരുന്നു. ചർച്ചയിലൂടെ പ്രശ്ന പരിഹാരം സാധ്യമാകുമെന്നാണ് കോർപറേഷൻ അധികൃതരുടെ പ്രതീക്ഷ. ചൊവ്വാഴ്ച ഉച്ചയോടെയാണ് റെയിൽവേ അസി.എൻജിനീയർ ചാക്കോയുടെ നേതൃത്വത്തിലുള്ള റെയിൽവേ സംഘവും, കോർപറേഷൻ മേയർ അജിത ജയരാജൻ, മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, നഗരാസൂത്രണ വിഭാഗം, എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story