Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല സമ്മേളനം:...

ജില്ല സമ്മേളനം: സി.പി.​െഎ 14 വീട്​ നിർമിച്ചു നൽകും

text_fields
bookmark_border
തൃശൂർ: ജനുവരി 20 മുതൽ തൃശൂരിൽ നടക്കുന്ന ജില്ല സമ്മേളനത്തി​െൻറ ഭാഗമായി സി.പി.െഎ ജില്ല കമ്മിറ്റി 14 മണ്ഡലങ്ങളിൽ നിർധനർക്കായി ഒാരോ വീട് നിർമിച്ചു നൽകുമെന്ന് ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അറിയിച്ചു. അർഹതയുള്ളവരെ കണ്ടെത്താൻ നടപടി തുടങ്ങി. പാർട്ടി അംഗങ്ങൾ ഒരു ദിവസത്തെ വേതനം സമാഹരിച്ചാണ് തുക കണ്ടെത്തുക. 15,000 അംഗങ്ങളിൽനിന്നായി 500 രൂപ വീതം സ്വരൂപിക്കും. ഇതിന് പുറമെ ജില്ല സമ്മേളനം ആർഭാടമൊഴിവാക്കി നടത്തുന്നതിലൂടെ കിട്ടുന്ന തുകയും വീട് നിർമാണ പദ്ധതിക്ക് വിനിയോഗിക്കും. ജില്ല സമ്മേളനത്തോടനുബന്ധിച്ച് നിർമാണം തുടങ്ങി ഏപ്രിലിൽ പാർട്ടി കോൺഗ്രസിന് മുമ്പായി പൂർത്തിയാക്കുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ജില്ല സെക്രട്ടറി പറഞ്ഞു. പാർട്ടി സ്ഥാപക ദിനമായി ഡിസംബർ 26നകം അംഗങ്ങളിൽനിന്നുള്ള വിഹിതം വാങ്ങും. ഇത് ഏകോപിപ്പിക്കാൻ ജില്ല അസിസ്റ്റൻറ് െസക്രട്ടറി ടി.ആർ. രമേഷ് കുമാർ കൺവീനറായി ഉപസമിതി രൂപവത്കരിച്ചിട്ടുണ്ട്. സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണത്തിനുള്ള ഉൽപന്നങ്ങൾ ഇത്തവണയും അംഗങ്ങൾതന്നെ ഉൽപാദിപ്പിച്ച് എത്തിക്കും. ജനുവരി 20ന് പതാക, കൊടിമര, ബാനർ ജാഥ പര്യടനം നടത്തും. 21ന് തേക്കിൻകാട് മൈതാനിയിലാണ് പൊതുസമ്മേളനം. കേന്ദ്രീകൃത പ്രകടനം ഒഴിവാക്കി 3,000 റെഡ്വളൻറിയർമാരുടെ മാർച്ചാണ് നടത്തുന്നത്. 22ന് സാഹിത്യ അക്കാദമി ഹാളിൽ ഫാഷിസ്റ്റ് വിരുദ്ധ സെമിനാറും സാംസ്കാരിക സമ്മേളനവും നടത്തും. 23, 24 തീയതികളിൽ പടിഞ്ഞാറെകോട്ട ടാഗോർ സ​െൻറിനറി ഹാളിലാണ് പ്രതിനിധി സമ്മേളനം. വാർത്തസമ്മേളനത്തിൽ ജില്ല അസിസ്റ്റൻറ് സെക്രട്ടറി പി. ബാലചന്ദ്രനും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story