Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല പഞ്ചായത്ത്...

ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ ഇന്ന്​ രാജിവെക്കും

text_fields
bookmark_border
തൃശൂർ: ഇടതുമുന്നണി ധാരണ പ്രകാരം തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ ചൊവ്വാഴ്ച രാജിവെയ്ക്കും. ഇക്കഴിഞ്ഞ 18നായിരുന്നു രാജി വെക്കേണ്ടിയിരുന്നതെങ്കിലും 17ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ സി.പി.ഐ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പ്രത്യേക പഞ്ചായത്ത് യോഗത്തിന് ശേഷം ഷീല വിജയകുമാർ രാജി നൽകും. സി.പി.എം ജില്ല കമ്മിറ്റിയംഗവും മഹിള അസോസിയേഷൻ ജില്ല സെക്രട്ടറിയുമായ മേരി തോമസിനെയാണ് സി.പി.എം പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആദ്യ രണ്ട് വർഷം സി.പി.ഐക്കും ബാക്കി മൂന്ന് വർഷം സി.പി.എമ്മിനുമാണ് പ്രസിഡൻറ് സ്ഥാനം. വൈസ് പ്രസിഡൻറ് പദവിയിൽ ആദ്യ മൂന്ന് വർഷം സി.പി.എമ്മിനും പിന്നീടുള്ള രണ്ട് വർഷം സി.പി.ഐക്കുമെന്നാണ് ഇടതുമുന്നണി ധാരണ.
Show Full Article
TAGS:LOCAL NEWS 
Next Story