Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരപ്പിള്ളി പദ്ധതി:...

അതിരപ്പിള്ളി പദ്ധതി: സമവായ സാധ്യത കാണുന്നില്ല ^സി.പി.​െഎ

text_fields
bookmark_border
അതിരപ്പിള്ളി പദ്ധതി: സമവായ സാധ്യത കാണുന്നില്ല -സി.പി.െഎ തൃശൂർ: നിർദിഷ്ട അതിരപ്പിള്ളി പദ്ധതിക്ക് ഇടതുമുന്നണിയിൽ സമവായം കാണുന്നില്ലെന്ന് സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്. ഇക്കാര്യത്തിൽ സി.പി.െഎയുടെ നിലപാട് വ്യക്തമാണ്. വൈദ്യുതി ബോർഡിലെ എ.െഎ.ടി.യു.സി ആഭിമുഖ്യമുള്ള സംഘടനയുടെ നിലപാടും ഇപ്പോൾ സി.പി.െഎക്കൊപ്പമാണ്. സി.പി.എമ്മും സി.െഎ.ടി.യുവും പദ്ധതി വേണമെന്ന പക്ഷത്താണ്. എന്നാൽ, പദ്ധതി ആരംഭിക്കാൻ സമവായമുണ്ടാക്കാൻ ശ്രമിക്കുമെന്നും അവർ പറയുന്നുണ്ട്. ഇൗ സമവായം സാധ്യമാകുമെന്ന് തോന്നുന്നില്ലെന്ന് വത്സരാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചാവക്കാട്ട് പാർട്ടി പ്രവർത്തകർക്കും വിദ്യാർഥി സംഘടന പ്രവർത്തകർക്കും നേരെയുണ്ടായ അതിക്രമത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ തലത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യാവകാശ കമീഷൻ, ബാലാവകാശ കമീഷൻ, പൊലീസ് കംപ്ലയിൻറ് അതോറിറ്റി എന്നിവക്കും പരാതി നൽകിയിട്ടുണ്ട്. ഫലം ഉണ്ടാവുന്നില്ലെങ്കിൽ പ്രക്ഷോഭം വേണ്ടിവരുമെന്നും വത്സരാജ് വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story