Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറേഡിയേഷൻ ചികിത്സക്ക്​...

റേഡിയേഷൻ ചികിത്സക്ക്​ സൗകര്യം ഏർപ്പെടുത്തണം ^കേരള കോൺഗ്രസ്

text_fields
bookmark_border
റേഡിയേഷൻ ചികിത്സക്ക് സൗകര്യം ഏർപ്പെടുത്തണം -കേരള കോൺഗ്രസ് കൈപ്പറമ്പ്: മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ അർബുദ രോഗികൾക്കുള്ള റേഡിയേഷൻ ചികിത്സക്കായി ആധുനിക സൗകര്യത്തോടെ ലീനിയർ ആക്സിലിനേറ്റർ യന്ത്രം സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് എം വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവിലുള്ള യന്ത്രം സ്ഥിരം തകരാറാകുന്നതുകാരണം രോഗികൾ ചികിത്സ ലഭിക്കാതെ പ്രയാസപ്പെടുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.വി. കുര്യാക്കോസ് ഉദ്ഘാടനം െചയ്തു. ജോൺസൺ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം തോമസ് ആൻറണി, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആൻസൺ കെ.ഡേവീസ്, എം.കെ. മോഹനൻ, ടി.പി. സന്തോഷ്, സി.കെ. ഫ്രാൻസിസ്, ടി.ടി. ദേവസി, കൈപ്പറമ്പ് പഞ്ചായത്ത് അംഗം ലിൻറി ഷിജു, ജെയിംസ് പോൾ പെരുമാടൻ, പി.ജെ. ഷാജു, സുനിൽ കണ്ടിരിത്തി, എം.വി. ജോസഫ്, മാഗി ഫ്രാൻസിസ്, സി.ഒ. പോൾ എന്നിവർ സംസാരിച്ചു. പാലം നിർമിക്കണം തൃശൂർ: വരന്തരപ്പിള്ളി പാലപ്പിള്ളി 907 പുഴക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു. നിലവിലുള്ള ആട്ടുപാലം കാലപ്പഴക്കം മൂലം ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഓത്തനാട് ക്ഷേത്രം, 907 പള്ളിജാറം, കന്നാറ്റുപാടം സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്കുള്ള ഏക ആശ്രയമാണ് ഈ ആട്ടുപാലം. പകരം പാലം പണി ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജനകീയ സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story