Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശാന്തിഭവന്‍...

ശാന്തിഭവന്‍ പാലിയേറ്റിവ് ആശുപത്രിയിൽ ഓക്‌സിജന്‍ ജനറേറ്റര്‍

text_fields
bookmark_border
തൃശൂർ: പല്ലിശേരി ശാന്തിഭവന്‍ പാലിയേറ്റിവ് ആശുപത്രിയിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ ജനറേറ്റര്‍ സ്ഥാപിക്കുമെന്ന് സി.ഇ.ഒ ഫാ. ജോയ് കൂത്തൂര്‍ അറിയിച്ചു. ആശുപത്രിയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ 30ന് സംഘടിപ്പിക്കുന്ന സൗഹൃദ സമ്മേളനത്തില്‍ സംവിധാനം സജ്ജമാക്കും. സ്റ്റീഫന്‍ ദേവസിയുടെ സംഗീതവിരുന്നും ഉണ്ടാകും. ജില്ലയില്‍ തദ്ദേശ സ്വയംഭരണ പരിധികളെ അടിസ്ഥാനമാക്കി 50 പ്രാദേശിക പാലിയേറ്റിവ് കേന്ദ്രങ്ങളാണ് അഭയം പാലിയേറ്റിവ് കെയറും ശാന്തിഭവന്‍ പാലിയേറ്റിവ് ആശുപത്രിയും വിഭാവനം ചെയ്തിരിക്കുന്നത്. അരണാട്ടുകര, മൂര്‍ക്കനിക്കര, പറവട്ടാനി, ചിറ്റാട്ടുകര, ഗുരുവായൂർ, എടവിലങ്ങ്, കൊടുങ്ങല്ലൂർ, വാടാനപ്പിള്ളി പ്രാദേശിക കേന്ദ്രങ്ങള്‍ ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കും. അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ലിയോ ലൂയീസ്, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍വ, പി.ആര്‍.ഒ ബെന്നി തെക്കിനിയത്ത്, ട്രസ്റ്റി ജോസ് വട്ടക്കുഴി എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story